( ഖുറൈശ് ) 106 : 4

الَّذِي أَطْعَمَهُمْ مِنْ جُوعٍ وَآمَنَهُمْ مِنْ خَوْفٍ

-അവര്‍ക്ക് ആഹാരം കൊടുത്ത് വിശപ്പകറ്റിയവനും ഭയത്തില്‍ നിന്നും സുരക്ഷിതത്വം നല്‍കിയവനുമായ.

ഖുറൈശികള്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും വിശപ്പിന് ഭക്ഷണം നല്‍കുന്നവനും ഭയത്തില്‍ നിന്ന് സുരക്ഷിതത്വം നല്‍കുന്നവനുമായ നാഥനെ മാത്രം സേവിച്ചുകൊണ്ടിരിക്കണം എന്നാണ് സൂക്തം കല്‍പ്പിക്കുന്നത്. 

ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ഭൂമിയുടെ കേന്ദ്രമായ ഖിബ്ല കേന്ദ്രീകരിച്ച് മനുഷ്യരുടെ ഐക്യം രൂപപ്പെടുത്താനാണ് ഇന്ന് ഈ സൂറത്തിലൂടെ പ്രപഞ്ചനാഥനായ അല്ലാഹു ആവശ്യപ്പെടുന്നത്. എന്നാല്‍ അത് പൂര്‍ണ്ണമായും നടപ്പില്‍ വരിക ഈസാ രണ്ടാമത് വന്നതിനുശേഷം മാത്രമാണ്. 6: 14; 29: 60; 51: 56-58 വിശദീകരണം നോക്കുക.