( അദ്ദാരിയാത്ത് ) 51 : 56

وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ

ജിന്നുകളെയും മനുഷ്യരെയും അവര്‍ എന്നെ സേവിച്ചുകൊണ്ടിരിക്കാന്‍ വേ ണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടുമില്ല. 

വിശ്വാസം സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യത്തോടുകൂടി യാണ് ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചിട്ടുള്ളത്. ആദ്യം ഭൂമിയില്‍ വസിച്ചിരുന്ന ത് ജിന്നുകളായിരുന്നത് കൊണ്ടാണ് ഗ്രന്ഥത്തില്‍ എവിടെയും ആദ്യം ജിന്നുകളെക്കുറി ച്ച് പറയുന്നത്. എന്നാല്‍ നിഷ്പക്ഷവാനായ നാഥന്‍ അദ്ദിക്ര്‍ പഠിപ്പിച്ചത് അവന്‍റെ സൃ ഷ്ടികളില്‍ മനുഷ്യരെ മാത്രമാണ്. അതാണ് അവന് മറ്റ് സൃഷ്ടികളുടെ മേലുള്ള ശ്രേഷ്ഠ പദവിക്ക് കാരണവും. അദ്ദിക്ര്‍ കൊണ്ട് തന്‍റെ ജിന്നുകൂട്ടുകാരനെക്കൂടി വിശ്വാസിയാ ക്കി സ്വര്‍ഗത്തിലേക്ക് നയിക്കേണ്ട ഉത്തരവാദിത്തം അല്ലാഹുവിന്‍റെ പ്രതിനിധിയായി നി യോഗിക്കപ്പെട്ട മനുഷ്യന്‍റേതാണ്. കാരണം 33: 72-73 പ്രകാരം അവനാണ് പ്രപഞ്ചം അതി ന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ഏറ്റെടുത്തി ട്ടുള്ളത്. എന്നാല്‍ ആയിരത്തില്‍ ഒന്നായ, സ്വര്‍ഗത്തിലേക്കുള്ള വിശ്വാസി മാത്രമേ ഈ ദൗത്യം നിര്‍വഹിച്ചുകൊണ്ട് അല്ലാഹുവിനെ സേവിച്ചുകൊണ്ടിരിക്കുകയുള്ളൂ. അല്ലാത്ത ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതും അവരുടെ ജിന്നുകൂട്ടുകാരന്‍റെ പ്ര ലോഭനത്തിന് വിധേയരായി കാഫിറായ പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്. 7: 37; 22: 18; 35: 32; 43: 36-39 വിശദീകരണം നോക്കുക.