( കാഫിറൂന്‍ ) 109 : 2

لَا أَعْبُدُ مَا تَعْبُدُونَ

നിങ്ങള്‍ സേവിച്ചുകൊണ്ടിരിക്കുന്ന ഒന്നിനെ ഞാന്‍ സേവിക്കുന്നവനല്ല.

സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്ര്‍ പിന്‍പറ്റുന്ന, അല്ലാഹുവിനെ മാത്രം സേവിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഓരോ ആയിരത്തിലും സ്വര്‍ഗത്തിലേക്കുള്ള ഒന്നായ വിശ്വാസി അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അത് ഉപയോഗപ്പെടുത്താതെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന എല്ലാ ഓരോ ആയിരത്തിലും നരകത്തിലേക്കുള്ള തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതായ ഫുജ്ജാറുകളോട് ഇങ്ങനെ പറയണമെന്നാണ് സൂക്തം കല്‍പിക്കുന്നത്. വിശ്വാസി 6236 സൂക്തങ്ങള്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുന്നവനും അവനെ മാത്രം സേവിക്കുന്നവനുമാണ്. എന്നാല്‍ അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായികളും നാഥനെ പരിഗണിക്കേണ്ട വിധം പരിഗണിക്കാതെ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരാണ്. അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ പെടാത്ത, അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലെ വിവിധ സംഘടനകളില്‍ പെട്ടവര്‍ എല്ലാം തന്നെ കാഫിറായ പിശാചിന്‍റെ സംഘത്തില്‍ പെട്ടവരാണ്. സാക്ഷിയായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ നിന്നുള്ള ഏതൊരുവനോടും വാഗ്ദാനം ചെയ്തിട്ടുള്ളത് നരകമാണ് എന്ന് 11: 17 ല്‍ പറഞ്ഞിട്ടുണ്ട്. 7: 40; 6: 91-92; 80: 17 വിശദീകരണം നോക്കുക.