( ഹൂദ് ) 11 : 13

أَمْ يَقُولُونَ افْتَرَاهُ ۖ قُلْ فَأْتُوا بِعَشْرِ سُوَرٍ مِثْلِهِ مُفْتَرَيَاتٍ وَادْعُوا مَنِ اسْتَطَعْتُمْ مِنْ دُونِ اللَّهِ إِنْ كُنْتُمْ صَادِقِينَ

അതല്ല, ഇത് അവന്‍ കെട്ടിച്ചമച്ചതാണെന്ന് അവര്‍ പറയുന്നുവോ? നീ പറയു ക: അപ്പോള്‍ നിങ്ങള്‍ ഇതുപോലുള്ള പത്ത് സൂറത്തുകള്‍ കെട്ടിച്ചമച്ച് കൊണ്ടു വരുവിന്‍, അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം അ തിനുവേണ്ടി വിളിച്ചുകൊള്ളുക-നിങ്ങള്‍ സത്യസന്ധന്മാര്‍ തന്നെയാണെങ്കില്‍.

അല്ല, ഇത് നിന്‍റെ നാഥനില്‍ നിന്നുള്ള സത്യം തന്നെയാണ്, നിനക്കുമുമ്പ് മുന്നറിയിപ്പുകാര്‍ വന്നിട്ടില്ലാത്ത ഒരു ജനതയെ നീ മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടി, അതുവഴി അവര്‍ സന്മാര്‍ഗത്തിലാവുകതന്നെ വേണമെന്നതിന് വേണ്ടി എന്ന് 32: 3 ല്‍ പറ ഞ്ഞിട്ടുണ്ട്. 2: 23-24; 10: 37-38 വിശദീകരണം നോക്കുക.