( അസ്സജദഃ ) 32 : 3

أَمْ يَقُولُونَ افْتَرَاهُ ۚ بَلْ هُوَ الْحَقُّ مِنْ رَبِّكَ لِتُنْذِرَ قَوْمًا مَا أَتَاهُمْ مِنْ نَذِيرٍ مِنْ قَبْلِكَ لَعَلَّهُمْ يَهْتَدُونَ

അതോ, അത് അവന്‍ കെട്ടിച്ചമച്ചതാണെന്ന് അവര്‍ പറയുന്നുവോ; അല്ല, അത് നിന്‍റെ നാഥനില്‍ നിന്നുള്ള സത്യം തന്നെയാണ്, നിനക്കുമുമ്പ് താക്കീതുകാരില്‍ നിന്നുള്ള ഒരാളും വന്നിട്ടില്ലാത്ത ഒരു ജനതയെ നീ അതുകൊണ്ട് താക്കീത് ന ല്‍കുന്നതിന് വേണ്ടി, അവര്‍ സന്മാര്‍ഗത്തിലാവുകതന്നെ വേണം എന്നതിനുവേണ്ടി.

കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളും ഒരു കാലത്തും പ്രവാചകന്മാരെയും അവര്‍ കൊണ്ടുവന്ന സന്ദേശത്തെയും സ്വീകരിച്ചിരുന്നില്ല. നാഥനായ അല്ലാഹു ഞങ്ങളെ താക്കീത് നല്‍കുന്നതിന് വേണ്ടി ഉണര്‍ത്തലായ അദ്ദിക് റും കൊണ്ട് ഞങ്ങളില്‍ നിന്നുതന്നെയുള്ള ഒരു പുരുഷനെയാണോ നിയോഗിച്ചിരിക്കുന്ന ത് എന്നായിരുന്നു അവര്‍ ഉന്നയിച്ചിരുന്ന തടസ്സവാദം. പ്രവാചകന്‍ സ്വാലിഹിനെക്കുറി ച്ച് സമൂദ് ജനത 'നമ്മുടെ ഇടയില്‍ ഇവന്‍റെ മേലാണോ അദ്ദിക്ര്‍ ഇറക്കപ്പെട്ടത്? അല്ല, ഇവന്‍ ഒരു നുണ പറയുന്ന ഒറ്റയാന്‍ തന്നെയാണ്' എന്ന് പറഞ്ഞിരുന്നതായി 54: 25 ല്‍ പറ ഞ്ഞതുപോലെത്തന്നെയാണ് മക്കാമുശ്രിക്കുകള്‍ പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ചും പറഞ്ഞിരുന്നത്. അദ്ദിക്റിനെ വിസ്മരിക്കുകവഴി കെട്ടജനതയായിത്തീര്‍ന്നവരും മസീഹുജ്ജാലിനെ ആദ്യം നബിയായും പിന്നീട് റബ്ബായിത്തന്നെയും സ്വീകരിക്കുന്നവരുമായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഈസാ രണ്ടാമതുവന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടുകൂടി പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതാണ്. അപ്പോള്‍ മാത്രമാണ് 38: 8 ല്‍ പറഞ്ഞ പ്രകാരം അറബി ഖുര്‍ആനല്ല, മറിച്ച് ദിക്രീ-അദ്ദിക്ര്‍-ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥമെന്ന് അവര്‍ക്ക് ബോധ്യം വരിക. 

30: 30-32 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം വിവിധ സംഘടനകളായിപ്പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന ഫുജ്ജാറുകള്‍ കേള്‍വിയുള്ളവരായിട്ടും 18: 101 ല്‍ പറഞ്ഞ 'ദി ക്രീ' എന്ന ഗ്രന്ഥം കേള്‍ക്കാന്‍ തയ്യാറാകാത്ത ബധിരരും ചിന്താശക്തി ഉണ്ടായിട്ടും അ ത് ഉപയോഗപ്പെടുത്താത്തവരും അതിനെക്കുറിച്ച് ലോകരോട് പറയാത്ത ഊമരുമായതിനാല്‍ അവരെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും തിന്മയേറിയവരെന്നാണ് ത്രികാലജ്ഞാനിയായ നാഥന്‍ 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. പ്രപഞ്ചനാഥനില്‍ നിന്നുള്ള ഏറ്റവും നല്ല വിശദീകരണ ഗ്രന്ഥമായ അദ്ദിക്റിനെ സത്യപ്പെടുത്താതെ ഇവിടെ ജീവിച്ച അവര്‍ അന്ധരും ഊമരും ബധിരരുമായി തങ്ങളുടെ മുഖങ്ങളില്‍ നരക കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടുമെന്നും അക്കൂട്ടര്‍ തന്നെയാണ് ഏറ്റവും തിന്മയേറിയ സ്ഥാനത്തുള്ളവരും ഏറ്റവും വഴിപിഴച്ചവരും എന്നും 17: 96-97; 25: 33-34 സൂക്തങ്ങളിലും; ബധിരരും ഊമരും അന്ധരുമായ അവര്‍ ഇനി നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിലേക്കും അതുവഴി സ്വര്‍ഗത്തിലേക്കും തിരിച്ചുവരികയില്ല എന്ന് 2: 18 ലും പറഞ്ഞിട്ടുണ്ട്. യുക്തിനിര്‍ഭര ഗ്രന്ഥമായ അദ്ദിക്ര്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് പിതാക്കന്മാരാല്‍ മുന്ന റിയിപ്പ് നല്‍കപ്പെടാത്തത് കാരണം പ്രജ്ഞാശൂന്യരായ ഒരു ജനതയെ മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയാണ് എന്ന് 36: 5-6 ലും; ഗ്രന്ഥം അറിഞ്ഞിട്ട് മൂടിവെക്കുന്ന കപടവിശ്വാസികളായ തെമ്മാടികള്‍ ഇനി വിശ്വസിക്കുകയില്ല എന്ന് 10: 33 ലും പറഞ്ഞിട്ടുണ്ട്. എന്നാ ല്‍ അവരുടെ പ്രജ്ഞയറ്റ അനുയായികളെ അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തിയാല്‍ ഉണര്‍ന്നേ ക്കും. അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തിയിട്ട് ഉണരുന്നില്ലെങ്കില്‍ അവരും നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടാനുള്ളവരാണെന്ന് 7: 179 ല്‍ പറഞ്ഞിട്ടുണ്ട്. 2: 23 -24; 9: 32-33 വിശദീ കരണം നോക്കുക.