(ഹൂദ്) 11 : 14
فَإِلَّمْ يَسْتَجِيبُوا لَكُمْ فَاعْلَمُوا أَنَّمَا أُنْزِلَ بِعِلْمِ اللَّهِ وَأَنْ لَا إِلَٰهَ إِلَّا هُوَ ۖ فَهَلْ أَنْتُمْ مُسْلِمُونَ

അപ്പോള്‍ അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കുന്നില്ലെങ്കില്‍ എന്നാല്‍ നിശ്ചയം അല്ലാഹുവിന്‍റെ അറിവോടുകൂടിത്തന്നെയാണ് ഇത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും അവനല്ലാതെ വേറെ ഒരു ഇലാഹുമില്ല എന്നും നിങ്ങള്‍ അറിഞ്ഞിരിക്കുക, അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിന് സര്‍വ്വസ്വം സമര്‍പ്പിച്ചവരാകാന്‍ തയ്യാറാണോ?

'അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കുന്നില്ലെങ്കില്‍ അപ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കുക' എന്നുപറഞ്ഞതിലെ 'നിങ്ങള്‍', വിശ്വാസികളാണ്. നിഷേധികള്‍ക്ക് ഒരിക്കലും പത്ത് സൂറത്ത് പോയിട്ട് ഒരു സൂറത്തുപോലും കൊണ്ടുവരാന്‍ സാധ്യമാവുകയില്ല. അപ്പോള്‍ വിശ്വാസികള്‍ അത് സ്രഷ്ടാവില്‍ നിന്നുള്ള അവന്‍റെ സംസാരമാണെന്നതില്‍ സംശയിക്കരുതെന്നും അങ്ങനെ സംശയിച്ചാല്‍ അവര്‍ കാഫിറുകളാണെന്നും നരകത്തില്‍ പോ കേണ്ടിവരുമെന്നും 2: 24 ല്‍ പറഞ്ഞിട്ടുണ്ട്. 313 പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ട ഗ്രന്ഥം സത്യവും തെളിവുമായ അദ്ദിക്ര്‍ തന്നെയാണെന്നും അവരെല്ലാം നിയോഗിക്കപ്പെട്ടത് പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ മനുഷ്യര്‍ക്ക് ഒരു ഇലാഹുമില്ല, അപ്പോള്‍ നിങ്ങള്‍ അവനെ സേവിക്കുവീന്‍ എന്ന് മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയാണെന്നും 21: 24-25 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 16: 89 ല്‍ പറഞ്ഞ പ്രകാരം ത്രികാലജ്ഞാനമായ അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്തുന്നവര്‍ മാത്രമാണ് സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്നവര്‍ (മുസ്ലിംകള്‍). എന്നാല്‍ 7: 52 ല്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനിയായ പ്രപഞ്ചനാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ തങ്ങള്‍ മുസ്ലിംകളാണെന്ന് അര്‍ഹതയില്ലാ തെ വാദിക്കുന്നവരാണെങ്കിലും അവര്‍ 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. അവര്‍ തങ്ങളുടെ മുഖങ്ങളില്‍ അന്ധരും ഊമരും ബധിരരുമായി നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും വഴിപിഴച്ചവരും ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ളവരുമാണെന്ന് 17: 97; 25: 33-34 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 136, 186; 3: 19; 4: 82 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!