(ഹൂദ്) 11 : 26
أَنْ لَا تَعْبُدُوا إِلَّا اللَّهَ ۖ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ أَلِيمٍ
നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ സേവിക്കുന്നവരാകരുത്, നിശ്ചയം നിങ്ങളുടെമേല്‍ ഒരു നാളിലെ വേദനാജനകമായ ശിക്ഷ ബാധിക്കുമെന്ന് ഞാന്‍ ഭ യപ്പെടുന്നു.
21: 24-25 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ മറ്റൊരു ഇലാഹുമില്ല, അപ്പോള്‍ നിങ്ങള്‍ അവനെ മാത്രം സേവിക്കുവീന്‍ എന്ന് മനുഷ്യരെ ഉണര്‍ത്തുന്നതിന് വേണ്ടിയാണ് ആദ്യപ്രവാചകന്‍ നൂഹ് മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് വരെയുള്ള 313 പ്രവാചകന്മാരെയും അദ്ദിക്ര്‍ കൊണ്ട് നിയോഗിച്ചിട്ടുള്ളത്. 7: 59-64; 11: 2-3 വിശദീകരണം നോക്കുക.