( ഹൂദ് ) 11 : 2

أَلَّا تَعْبُدُوا إِلَّا اللَّهَ ۚ إِنَّنِي لَكُمْ مِنْهُ نَذِيرٌ وَبَشِيرٌ

നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ സേവിക്കുന്നവരാകരുത്, നിശ്ചയം ഞാന്‍ നിങ്ങള്‍ക്ക് അവനില്‍ നിന്നുള്ള ഒരു മുന്നറിയിപ്പുകാരനും സന്തോഷവാര്‍ത്ത അറിയിക്കുന്നവനുമാണ്. 

313 പ്രവാചകന്മാര്‍ക്കും സത്യവും തെളിവുമായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് പ്ര പഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ മറ്റൊരു ഇലാഹുമില്ല, അപ്പോള്‍ നിങ്ങള്‍ അവ നെ മാത്രം സേവിക്കുവീന്‍ എന്ന് മനുഷ്യരെ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് എന്ന് 21: 24-25 ല്‍ പറഞ്ഞിട്ടുണ്ട്. 51: 50-51 ല്‍, അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിലേക്ക് വിരണ്ടോടുക, നിശ്ചയം ഞാന്‍ നിങ്ങള്‍ക്ക് അവനില്‍ നിന്നുള്ള വ്യക്തമായ മുന്നറിയിപ്പുകാരനാ ണ്, നിങ്ങള്‍ അല്ലാഹുവിനോടൊപ്പം മറ്റൊരു ഇലാഹിനെ സ്വീകരിക്കരുത്, നിശ്ചയം ഞാന്‍ നിങ്ങള്‍ക്ക് അവനില്‍ നിന്നുള്ള വ്യക്തമായ മുന്നറിയിപ്പുകാരനാണ് എന്നും പറഞ്ഞിട്ടുണ്ട്. 'അല്ലാഹുവിലേക്ക് വിരണ്ടോടുക' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന അദ്ദിക്റിലേക്ക് വിരണ്ടോടുക എന്നാണ്. എന്നാല്‍ കാഫിറു കള്‍ സിംഹഗര്‍ജ്ജനം കേട്ട് വിരണ്ടോടപ്പെടുന്ന കാട്ടുകഴുതകളെപ്പോലെ ടിക്കറ്റായ അ ദ്ദിക്റില്‍ നിന്ന് വിരണ്ടോടുമെന്ന് 74: 49-51 ല്‍ പറഞ്ഞിട്ടുണ്ട്. 85: 15 ല്‍, അല്ലാഹു പുകള്‍ പെറ്റവനാണെന്നും; 85: 21 ല്‍, ഗ്രന്ഥം പുകള്‍ പെറ്റ ഒരു വായനയാണെന്നും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ആരാണോ അദ്ദിക്റിനെ മുറുകെപ്പിടിച്ചത്, അവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101 ല്‍ പറഞ്ഞിട്ടുണ്ട്. 9: 31, 65; 10: 57-58, 108 വിശദീകരണം നോക്കുക.