അപ്പോള്‍ അവന്‍റെ ജനതയില്‍ നിന്നുള്ള കാഫിറുകളായ പ്രമാണിമാര്‍ പറഞ്ഞു: ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനായിട്ടല്ലാതെ നിന്നെ ഞങ്ങള്‍ കാണുന്നില്ല; ഞങ്ങളില്‍ നിന്നുള്ള നീതന്‍മാര്‍ വീണ്ടുവിചാരമില്ലാതെ നിന്നെ പിന്‍പറ്റുന്നവരായിട്ടല്ലാതെയും ഞങ്ങള്‍ നിന്നെ കാണുന്നില്ല; ഞങ്ങളുടെമേല്‍ നിങ്ങള്‍ക്ക് യാതൊരു ശ്രേഷ്ഠതയും ഞങ്ങള്‍ കാണുന്നുമില്ല; അല്ല, നിങ്ങള്‍ കളവ് പറയുന്നവരായിട്ടാണ് ഞങ്ങള്‍ കരുതുന്നത്.
എല്ലാ പ്രവാചകന്മാരുടെയും ജനതയില്‍ നിന്നുള്ള ആയിരത്തില്‍ 999 പേരും കാഫിറുകളും പ്രവാചകന്മാരെ പരിഹസിക്കുന്നവരുമാണ്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി മാത്രമാണ് പ്രവാചകന്മാരെ അംഗീകരിക്കുക. പ്രവാചകന്‍ സ്വാലിഹിന്‍റെ ജനത 'നമ്മുടെ ഇടയില്‍ ഇവന്‍റെ മേലാണോ അദ്ദിക്ര്‍ അവതരിച്ചിട്ടുള്ളത്? അല്ല, ഇവന്‍ ഒരു നുണ പറയുന്ന ഒറ്റയാന്‍ തന്നെയാണ്' എന്ന് പറഞ്ഞ് പരിഹസിച്ചിരുന്നതായി 54: 25 ല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ അദ്ദിക്ര്‍ പിന്‍പറ്റുന്ന വിശ്വാസികളെ പരിഹസിക്കുന്നവരാണ് എന്ന് 83: 29 ലും; എന്നാല്‍ വിശ്വാസികള്‍ വിധിദിവസം ഇത്തരം കുഫ്ഫാറുകളെ തിരിച്ചും പരിഹസിക്കുന്നതാണ് എന്ന് 83: 34 ലും പറഞ്ഞിട്ടുണ്ട്. അദ്ദി ക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള തെമ്മാടികളായ കപടവിശ്വാസികള്‍ അവരുടെ കാഫിറുകളായ അനുയായികളെ അദ്ദിക്ര്‍ കേള്‍ക്കുന്നതിനെത്തൊട്ട് തടയുന്നവരാണെന്ന് 41: 26-29 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 63: 7 ല്‍, അല്ലാഹുവിന്‍റെ പ്രവാചകന്‍റെ അടുക്കലുള്ളവര്‍ക്കുവേ ണ്ടി അവര്‍ അവിടെനിന്ന് പിരിഞ്ഞുപോകുന്നതുവരെ നിങ്ങള്‍ ഒന്നും ചെലവുചെയ്യരുത് എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നവരാണ് കപടവിശ്വാസികള്‍; അല്ലാഹുവിനാണ് ആകാശങ്ങളിലെയും ഭൂമിയിലെയും ഖജനാവുകള്‍, എന്നാല്‍ നിശ്ചയം കപടവിശ്വാസികള്‍ ലക്ഷ്യബോധം ഗ്രഹിക്കാത്തവരാണ് എന്ന് പറഞ്ഞിട്ടുണ്ട്.
62: 2-3 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം പ്രവാചകന്‍ മുഹമ്മദും അദ്ദിക്റും നിരക്ഷരരായ അറബികള്‍ക്ക് മാത്രമുള്ളതല്ല, മറിച്ച് അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണ്. എന്നാല്‍ അറബിഭാഷ പഠിച്ചതില്‍ ഊറ്റം കൊള്ളുന്ന ഫുജ്ജാറുകളെക്കാള്‍ അദ്ദിക്ര്‍ മനസ്സിലാക്കാന്‍ സാധിക്കുക അ റബിഭാഷ പഠിക്കാത്തവര്‍ക്കാണ്. പ്രത്യേകിച്ച് അറബി ഖുര്‍ആന്‍ വായിക്കാന്‍ പോലും അറിയാത്ത ഇതര ജനവിഭാഗങ്ങള്‍ക്കാണ് അദ്ദിക്ര്‍ കൂടുതല്‍ മനസ്സിലാവുക എന്നര്‍ത്ഥം. 3: 79 ല്‍ വിവരിച്ച പ്രകാരം ഒറ്റപ്പെട്ട വിശ്വാസികള്‍ അദ്ദിക്റിനെ മുറുകെപ്പിടിച്ച് നാഥന്‍റെ പ്രൗഢരായ സേവകരായി വര്‍ത്തിക്കുന്നതാണ്. 4: 82; 6: 53; 15: 88, 17: 89-94 വിശദീകരണം നോക്കുക.