ഓ എന്‍റെ ജനമേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് പൊറുക്കലിനെത്തേടുകയും ചെയ്യുക, പിന്നെ അവനിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്യുക, എന്നാല്‍ അവന്‍ നിങ്ങളുടെമേല്‍ ആകാശത്തുനിന്ന് കണക്കില്ലാതെ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് തരികയും നിങ്ങളുടെ ശക്തിയുടെ മേല്‍ ശക്തി നിങ്ങള്‍ക്ക് വര്‍ദ്ധിപ്പിച്ച് തരികയും ചെയ്യും, നിങ്ങള്‍ ഭ്രാന്തന്‍മാരായി പിന്തിരിയാതിരിക്കുകയും ചെയ്യുവിന്‍!
അന്ന് ഈ കല്‍പന ഹൂദിന്‍റെ ജനതയായ ആദ് സമുദായത്തോടാണെങ്കില്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകളോട് അദ്ദിക്ര്‍ ആദ്യാവസാനം വായിക്കാനും അങ്ങനെ തെറ്റുകുറ്റങ്ങള്‍ തിരിച്ചറിഞ്ഞ് നാഥനോട് പൊറുക്കലിനെത്തേടാനും വന്‍കുറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ അവക്ക് തക്കതായ പ്രായശ്ചിത്തം ചെയ്യാനുമാണ് കല്‍പിക്കുന്നത്. അങ്ങനെയാണെങ്കില്‍ അവര്‍ക്ക് ആവശ്യത്തിന് മഴയും മറ്റുഅനുഗ്രഹങ്ങളും നല്‍കി അവരുടെ ശക്തിയും പ്രതാപവുമെല്ലാം ഇന്നുള്ളതില്‍ നിന്ന് വര്‍ദ്ധിപ്പിച്ചുകൊടുക്കുന്നതാണ്. സൂക്തം വായിച്ചതിനുശേഷം അല്ലെങ്കില്‍ കേട്ടതിനുശേഷം ലക്ഷ്യബോധം നഷ്ടപ്പെട്ടവരായി ചിന്തയില്ലാത്ത ഭ്രാന്തന്‍മാരായി പിന്തിരിഞ്ഞു പോകാതിരിക്കുക എന്നുമാണ് കല്‍പിക്കുന്നത്. 5: 65-66; 7: 96, 205-206; 11: 3 വിശദീകരണം നോക്കുക.