(ഹൂദ്) 11 : 3
وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُمْ مَتَاعًا حَسَنًا إِلَىٰ أَجَلٍ مُسَمًّى وَيُؤْتِ كُلَّ ذِي فَضْلٍ فَضْلَهُ ۖ وَإِنْ تَوَلَّوْا فَإِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ

നിങ്ങള്‍ നിങ്ങളുടെ നാഥനോട് പൊറുക്കലിനെത്തേടുകയും പിന്നെ അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുവിന്‍ -എങ്കില്‍ ഒരു നിശ്ചിതകാലം വരെ അവന്‍ നിങ്ങള്‍ക്ക് ഉത്തമമായ വിഭവങ്ങള്‍ നല്‍കുന്നതും ശ്രേഷ്ഠതയുള്ളവര്‍ക്ക് അവരുടെ ശ്രേഷ്ഠതയനുസരിച്ച് പ്രതിഫലം നല്‍കുന്നതുമാണ്, ഇനി നിങ്ങള്‍ പിന്തിരിയുകയാണെങ്കിലോ, നിശ്ചയം ഞാന്‍ നിങ്ങളുടെ മേല്‍ ഒരു നാളിലെ വമ്പിച്ച ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു.

10: 26 ല്‍ വിവരിച്ച പ്രകാരം ആരാണോ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിച്ചത്, അവന് ഏറ്റവും നല്ല നന്മയുണ്ട്, പരലോകത്ത് കൂടുതലുമുണ്ട്. ആരാണോ ഏറ്റവും നല്ല ഗ്രന്ഥത്തെ സത്യപ്പെടുത്തിയത്, അവന് എല്ലാ കാര്യങ്ങളും എളുപ്പമാക്കിക്കൊടുക്കുന്നതാണ് എന്ന് 92: 5-7 സൂക്തങ്ങളിലും; ആരാണോ അതിനെ തള്ളിപ്പറഞ്ഞത്, അവന് എല്ലാ കാര്യങ്ങളും ബുദ്ധിമുട്ടാക്കുന്നതാണ് എന്ന് 92: 8-10 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 4: 37-38 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശുക്ക് കാണിക്കുകയും ജനങ്ങളോട് പിശുക്കിനുവേണ്ടി കല്‍പിക്കുകയും ചെയ്യുന്ന കാഫിറുകള്‍ക്ക് നാഥന്‍ പിശാചിനെ ഒരു കൂട്ടുകാരനായി ഏല്‍പിച്ചുകൊടുക്കുന്നതും അവന്‍ അവനെ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റില്‍ നിന്ന് ബഹുദൂരം വഴിപിഴപ്പിക്കുന്നതുമാണ്. ആരാണോ 'ദിക്രീ' എന്ന ഗ്രന്ഥത്തെ അവഗണിച്ചത്, അവന്‍ അന്ധനായിട്ടാണ് പുനര്‍ജീവിപ്പിക്കപ്പെടുക എന്ന് 20: 124-125 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി 7: 205-206 സൂക്തങ്ങളില്‍ വിവരിച്ച പ്രാര്‍ത്ഥനാരീതിയും ജീവിതരീതിയുമാണ് സ്വീകരിക്കേണ്ടത്. 2: 268-269; 4: 85; 7: 32, 96; 39: 53-59 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!