( ഹൂദ് ) 11 : 51

يَا قَوْمِ لَا أَسْأَلُكُمْ عَلَيْهِ أَجْرًا ۖ إِنْ أَجْرِيَ إِلَّا عَلَى الَّذِي فَطَرَنِي ۚ أَفَلَا تَعْقِلُونَ

ഓ എന്‍റെ ജനമേ, ഈ ദൗത്യത്തിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതി ഫലവും ചോദിക്കുന്നില്ല, എന്‍റെ പ്രതിഫലം എന്നെ വിരിപ്പിച്ചുണ്ടാക്കിയ ഒരുവന്‍റെ പക്കലല്ലാതെയല്ല, അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നവരാകുന്നില്ലേ?

പ്രവാചകന്‍മാരും അവരെ പിന്‍പറ്റുന്ന വിശ്വാസികളും സ്ഥാനമാനങ്ങളോ മറ്റു ഭൗതികനേട്ടങ്ങളോ ആഗ്രഹിക്കാതെ അദ്ദിക്റിനെ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായി മൊത്തം മനുഷ്യര്‍ക്ക് പരിചയപ്പെടുത്തുന്നവരാണ്. അവരുടെ പ്രവര്‍ത്തനങ്ങളില്‍ വ്യ ക്തിതാല്‍പര്യമോ കുടുംബതാല്‍പര്യമോ സംരക്ഷിക്കുന്നതിനുള്ള പ്രവണതയുണ്ടാവുകയില്ല. തലമുറകളായിട്ട് അന്ധമായി പിന്‍പറ്റുന്ന വിശ്വാസാചാരങ്ങള്‍ക്കും സാ മ്പ്രദായിക നാട്ടുനടപ്പുകള്‍ക്കുമെതിരില്‍ അവര്‍ ശബ്ദമുയര്‍ത്തുമ്പോള്‍ ഗ്രന്ഥത്തെ മൂടിവെക്കുകയും അതിനെ തള്ളിപ്പറയുകയും ചെയ്യുന്ന ബുദ്ധിശക്തി ഉപയോഗപ്പെടുത്താതെ യഥാര്‍ത്ഥ കാഫിറുകളായ സ്വജനത അതിനെ എതിര്‍ക്കുന്നതും അദ്ദിക്ര്‍ പ്രചരിക്കുന്നത് ഊതിക്കെടുത്താന്‍ ശ്രമിക്കുന്നതുമാണ്. അതുകൊണ്ടാണ് അവ രെ 25: 17-18 ല്‍ അദ്ദിക്റിനെ വിസ്മരിച്ച കെട്ടജനത എന്നും 8: 22 ല്‍ ആയിരം സമുദായങ്ങളില്‍ പെട്ട ജീവജാലങ്ങളില്‍ വെച്ച് ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഏറ്റവും ദുഷ്ടജീവികളെന്നും 98: 6 ല്‍ കരയിലെ ഏറ്റവും ദുഷിച്ച ജീവികളെന്നും വിശേഷി പ്പിച്ചിട്ടുള്ളത്. നാഥന്‍റെ സന്ദേശം ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനുവേണ്ടി ഞാന്‍ പ്രതിഫലത്തില്‍ നിന്ന് ഒന്നും ചോദിക്കുന്നില്ല, ആരാണോ ഈ സന്ദേശത്തെ ടിക്കറ്റായി ഉപയോഗപ്പെടുത്തി തന്‍റെ നാഥനിലേക്ക് എത്തിപ്പെടുന്നത്, അതല്ലാതെ എന്ന് പറയാന്‍ 25: 57 ല്‍ പ്രവാചകനോടും അതുവഴി വിശ്വാസിയോടും കല്‍പിച്ചിട്ടുണ്ട്. ഗ്രന്ഥം മൂടിവെക്കുകയും അതിന് കുറഞ്ഞവില വാങ്ങുകയും ചെയ്യുന്നവര്‍ തങ്ങളുടെ വയറുകളില്‍ തീയല്ലാതെ നിറക്കുന്നില്ല എന്ന് 2: 174 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബി ഖുര്‍ആന്‍ വാ യിക്കുന്ന ഫുജ്ജാറുകളുടെ പട്ടിക 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലായതിനാല്‍ അവര്‍ പ്രപഞ്ചം നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക് റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന യഥാര്‍ത്ഥ കുഫ്ഫാറുകളാണ്. 2: 44; 7: 40; 10: 72; 36: 59-62 വിശദീകരണം നോക്കുക.