( ഹൂദ് ) 11 : 53

قَالُوا يَا هُودُ مَا جِئْتَنَا بِبَيِّنَةٍ وَمَا نَحْنُ بِتَارِكِي آلِهَتِنَا عَنْ قَوْلِكَ وَمَا نَحْنُ لَكَ بِمُؤْمِنِينَ

അവര്‍ പറഞ്ഞു: ഓ ഹൂദ്! നീ ഞങ്ങള്‍ക്ക് വ്യക്തമായ ഒരു തെളിവ് കൊണ്ടുവന്നിട്ടില്ല, നിന്‍റെ വാക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രം സ്വന്തം ഇലാഹുകളെ ഞങ്ങള്‍ ഉപേക്ഷിക്കുകയില്ല, ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുന്നവരുമല്ല.

സൂക്തം അവതരിപ്പിക്കപ്പെടുമ്പോള്‍ പ്രവാചകന്‍റെ മുമ്പിലുണ്ടായിരുന്ന മക്കാ മു ശ്രിക്കുകളുടെയും ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകളുടെയും വാദങ്ങളും നിലപാടുകളും 'ഞങ്ങള്‍ ഞങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തിരുത്തുകയോ അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കുന്ന ഇടയാളന്‍മാരെയും ശു പാര്‍ശക്കാരെയും ഒഴിവാക്കുകയോ ചെയ്യുകയില്ല' എന്നതുതന്നെയാണ്. വിവിധ സം ഘടനകളില്‍ അകപ്പെട്ട് യഥാര്‍ത്ഥ കാഫിറുകളും മുശ്രിക്കുകളുമായിത്തീര്‍ന്ന ഇക്കൂട്ട ര്‍ ആയിരത്തില്‍ ഒന്നായ വിശ്വാസിയുടെ ജീവിത മാര്‍ഗ്ഗമായ അദ്ദിക്ര്‍ പിന്‍പറ്റാന്‍ തയ്യാറാവുകയോ അല്ലാഹുവിന്‍റെ ഏക സംഘത്തില്‍ ഉള്‍പ്പെടുകയോ ഇല്ല. വിശ്വാസി കളാകുന്നതിന് ദിവ്യാത്ഭുതം പ്രത്യക്ഷപ്പെടാന്‍ കാത്തിരിക്കുന്ന അവര്‍ക്ക് അന്ത്യ നാളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളിലൊന്ന് പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ വിശ്വാസം സ്വീകരിക്കല്‍ ഉപകാരപ്പെടുകയില്ല എന്ന് 6: 158 ല്‍ പറഞ്ഞിട്ടുണ്ട്. 4: 150-151; 6: 124; 7: 131-132 വിശദീകരണം നോക്കുക.