فَلَمَّا رَأَىٰ أَيْدِيَهُمْ لَا تَصِلُ إِلَيْهِ نَكِرَهُمْ وَأَوْجَسَ مِنْهُمْ خِيفَةً ۚ قَالُوا لَا تَخَفْ إِنَّا أُرْسِلْنَا إِلَىٰ قَوْمِ لُوطٍ
അവരുടെ കൈകള്‍ അതിലേക്ക് നീളുന്നില്ലെന്ന് കണ്ടപ്പോള്‍ അവന് അവ രുടെ കാര്യത്തില്‍ സംശയമുണ്ടായി, അവരെ സംബന്ധിച്ച് ഭയം തോന്നുക യും ചെയ്തു; അവര്‍ പറഞ്ഞു: നീ ഭയപ്പെടരുത്, നിശ്ചയം ഞങ്ങള്‍ ലൂ ത്തിന്റെ ജനതയിലേക്ക് അയക്കപ്പെട്ടവരാകുന്നു.
അതിഥികള്‍ ഭക്ഷണം കഴിക്കാതിരുന്നപ്പോള്‍ അവരുടെ ആഗമനോദ്ദേശ്യത്തെ ക്കുറിച്ച് ഇബ്റാഹീം നബിക്ക് സംശയം തോന്നി. വല്ലവരും ആതിഥ്യം സ്വീകരിക്കാ തിരുന്നാല്‍ അവര്‍ അതിഥികളായി വന്നവരല്ല, മറ്റെന്തെങ്കിലും ലക്ഷ്യത്തിനായി വ ന്നവരാണ് എന്നാണര്‍ത്ഥം. മലക്കുകളാണെന്ന് ബോധ്യമായപ്പോള്‍ അസാധാരണ സ ന്ദര്‍ഭങ്ങളില്‍ മാത്രമേ മലക്കുകള്‍ മനുഷ്യരൂപത്തില്‍ വരാറുള്ളൂ എന്നതുകൊണ്ട് അ വരെ അയച്ച് ശിക്ഷ നടപ്പിലാക്കുന്ന വിധത്തില്‍ വല്ല ജനതയും പൂര്‍ണമായി ധിക്കാരികളും അക്രമികളുമായോ എന്നായിരുന്നു ഇബ്റാഹീം നബിയുടെ ഭയത്തിന് കാരണം. "നിശ്ചയം ഞങ്ങള്‍ ഭ്രാന്തന്മാരായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടവരാകുന്നു" എന്ന് മ ലക്കുകള്‍ ഇബ്റാഹീം നബിയോട് പറഞ്ഞകാര്യം 51: 32 ലും പറഞ്ഞിട്ടുണ്ട്: ലൂത്തിന്റെ ജനത സ്വവര്‍ഗരതിയിലും കവര്‍ച്ച പോലെയുള്ള എല്ലാവിധ നശീകരണ പ്രവര്‍ത്തനങ്ങ ളിലും ഏര്പെട്ടവരുമായിരുന്നു. 2: 168-169; 6: 47; 46: 35 വിശദീകരണം നോക്കുക.