( ഇഖ്ലാസ് ) 112 : 4

وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ

അവന് തുല്ല്യനായി ആരും തന്നെയുമില്ല.

അവനോട് ഉദാഹരിക്കാവുന്ന, ഉപമിക്കാവുന്ന, താരതമ്യം ചെയ്യാവുന്ന ഒന്നും തന്നെയില്ല എന്നാണ് സൂക്തത്തിന്‍റെ ആശയം. 6236 സൂക്തങ്ങള്‍ അവതരിപ്പിക്കുന്ന അവനെ കാണാതെ കണ്ട് ഇവിടെ ചരിക്കുന്നവരാണ് മുഹ്സിനീങ്ങള്‍ അഥവാ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിന്‍റെ പ്രകാശത്തില്‍ ചരിക്കുന്നവര്‍. അവര്‍ മരണസമയത്ത് നാഥനെ സന്തോഷത്തോടുകൂടി ആത്മാവിന്‍റെ ദൃഷ്ടിയായ ഹൃദയം കൊണ്ട് നോക്കുന്നതാണ് എന്ന് 75: 22-23 ല്‍ പറഞ്ഞിട്ടുണ്ട്. അവര്‍ ആണായിരിക്കട്ടെ പെ ണ്ണായിരിക്കട്ടെ, സ്വര്‍ഗ്ഗത്തില്‍ നാഥന്‍റെ രൂപത്തില്‍ ലൈംഗികാവയവങ്ങളില്ലാതെ അവന്‍റെ മക്കളായി അവനോടൊപ്പം വസിക്കുന്നതുമാണ്. 42: 11-12; 54: 54-55; 95: 4 വിശദീകരണം നോക്കുക.