( അത്തീന് ) 95 : 4
لَقَدْ خَلَقْنَا الْإِنْسَانَ فِي أَحْسَنِ تَقْوِيمٍ
നിശ്ചയം, മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടുകൂടി സൃഷ്ടിച്ചിരിക്കുന്നു.
പ്രവാചകന്മാരില് ശ്രേഷ്ടരായ മൂസാ-ഈസാ-മുഹമ്മദ് എന്നീ മൂന്നുപേരെ പരാമര്ശിച്ചുകൊണ്ട് അല്ലാഹു പറയുകയാണ്, എല്ലാ മനുഷ്യരെയും അവരെപ്പോലെയുള്ള പ്രകൃതിയിലും രൂപത്തിലും ഘടനയിലും തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്. 30: 30 വിശദീകരണം നോക്കുക. ഒറ്റ ആത്മാവില് നിന്ന് സൃഷ്ടിക്കപ്പെട്ട പ്രവാചകന്മാരും നബിമാരു മുള്പ്പടെ എല്ലാ മനുഷ്യരെയും ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര് സ്വര്ഗത്തില് സൃഷ്ടിച്ചപ്പോള് തന്നെ പഠിപ്പിച്ചിട്ടുമുണ്ട്. 17: 70-72; 39: 67; 55: 1-4 വി ശദീകരണം നോക്കുക.