وَجَاءُوا عَلَىٰ قَمِيصِهِ بِدَمٍ كَذِبٍ ۚ قَالَ بَلْ سَوَّلَتْ لَكُمْ أَنْفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ وَاللَّهُ الْمُسْتَعَانُ عَلَىٰ مَا تَصِفُونَ
അവന്റെ കുപ്പായത്തിന്മേല് വ്യാജരക്തം പുരട്ടിക്കൊണ്ട് അവര് കൊണ്ടുവന്നി ട്ടുണ്ടായിരുന്നു, അവന് പറഞ്ഞു: അല്ല, നിങ്ങള്ക്ക് നിങ്ങളുടെ മനസ്സ് ഒരു ക ടുംകൈ ചെയ്യാന് തോന്നിപ്പിച്ചതാകുന്നു, അപ്പോള് ഭംഗിയായി ക്ഷമിക്കുക തന്നെ! നിങ്ങള് ജല്പിച്ചുകൊണ്ടിരിക്കുന്നതിന്റെ മേല് അല്ലാഹുവിനോട് ഞാ ന് സഹായം തേടുകയും ചെയ്യുന്നു.
ആകാശഭൂമികളില് നടക്കുന്ന എല്ലാം അല്ലാഹു നേരത്തെ നിശ്ചയിച്ചതുതന്നെ യാണ് എന്നും വിപത്തുകള് വരുമ്പോള് എല്ലാം അവന് കാണുന്നുണ്ട് എന്നുമുള്ള ബോ ധത്തില് ആവലാതിയോ വെപ്രാളയോ ഇല്ലാതെ ശാന്തമനസ്സോടെയും ക്ഷമയോടെയും നേരിടുന്നതിനെയാണ് 'ഭംഗിയായി ക്ഷമിക്കുക' എന്നുപറയുന്നത്. 2: 153-157; 5: 94; 9: 51 വിശദീകരണം നോക്കുക.