( അല്‍ ബഖറ ) 2 : 153

يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ إِنَّ اللَّهَ مَعَ الصَّابِرِينَ

ഓ വിശ്വാസികളായിട്ടുള്ളവരേ, ക്ഷമകൊണ്ടും നമസ്കാരം കൊണ്ടും നിങ്ങള്‍ സഹായം തേടുവിന്‍, നിശ്ചയം അല്ലാഹു ക്ഷമാലുക്കളോടൊപ്പമാകുന്നു.

10: 100 ല്‍ പറഞ്ഞ വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയില്ല. 2: 186 ല്‍ വിവരിച്ച പ്രകാരം വിശ്വാസിക്ക് മാത്രമേ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയും അവനില്‍ നിന്ന് മാത്രമേ പ്രവര്‍ത്തനങ്ങ ള്‍ സ്വീകരിക്കപ്പെടുകയുമുള്ളൂ.

 ക്ഷമ: ഐഹിക ലോകം നൈമിഷികമാണെങ്കില്‍ പരലോകം ശാശ്വതമാണ്. മനുഷ്യന്‍റെ ജീവിതലക്ഷ്യം നാലാം ഘട്ടമായ ഐഹികലോകത്തുവെച്ച് ഏഴാം ഘട്ടത്തിലേക്കുവേണ്ടി സ്വര്‍ഗം പണിയലാണ്. അതുകൊണ്ട് പരലോകത്തിന് ഐഹികലോകത്തെക്കാള്‍ മുന്‍ഗണന നല്‍കി നിലകൊള്ളലാണ് ക്ഷമ. അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ജീ വിക്കുന്ന ക്ഷമ കൈക്കൊള്ളുന്ന വിശ്വാസി മാനുഷിക ഐക്യം ലക്ഷ്യം വെച്ചുകൊണ്ട് അദ്ദിക്ര്‍ ലോകരില്‍ എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതോടൊപ്പം സ്രഷ്ടാവിന്‍റെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളുടെ ക്ഷേമം ലക്ഷ്യം വെച്ച് കൊ ണ്ടും അവക്ക് അവയുടെ നാഥനെ ആത്മാവുകൊണ്ട് നമസ്കരിക്കാനും കീര്‍ത്തനം ചെ യ്യാനും അവസരമൊരുക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടും ജൈവകൃഷി ചെയ്യുന്നതിലും മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിലും ഏര്‍പ്പെടുന്നതും അതിനുവേണ്ടി മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതും സഹായിക്കുന്നതുമാണ്. 41: 33 ല്‍, നന്മകൊണ്ട് (അദ്ദിക്ര്‍ കൊണ്ട്) തിന്മ യെ പ്രതിരോധിക്കാന്‍ സാധിക്കുക ക്ഷമാലുക്കള്‍ക്ക് മാത്രമാണ് എന്നുപറഞ്ഞിട്ടുണ്ട്.

നമസ്കാരം കൊണ്ട് ഉദ്ദേശിക്കുന്നത് പ്രാര്‍ത്ഥനയാണ്. 2: 2-5 ല്‍ വിവരിച്ച പ്രകാരം ദിക്രീ എന്ന ഗ്രന്ഥം നിലനിര്‍ത്താനാണ് നമസ്കാരം കൊണ്ട് കല്‍പിക്കപ്പെട്ടിട്ടുള്ളത്. വിശ്വാസിയാകാതെയും ആത്മാവ് പങ്കെടുക്കാതെയും (ഹൃദയം കൊണ്ട് നാഥനെ സ്മരിക്കാതെ) ശരീരം കൊണ്ടുള്ള നമസ്കാരം സ്വീകരിക്കപ്പെടുകയില്ല എന്ന് മാത്രമല്ല, അത് മുഖേന ശിക്ഷിക്കപ്പെടുന്നതാണ്. ദിക്രീ എന്ന ഗ്രന്ഥം കാണാനും കേള്‍ക്കാനും സാധിക്കാത്ത ഫുജ്ജാറുകളാണ് നരകക്കുണ്ഠത്തിലേക്കുള്ള കാഫിറുകള്‍ എന്ന് 18: 101 ല്‍ പറഞ്ഞിട്ടുണ്ട്. സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്താതെ നമസ്കരിക്കുന്ന ഫുജ്ജാറുകളോട് നീ സത്യത്തെ (അദ്ദിക്റിനെ) സത്യപ്പെടുത്തിയില്ല, അതുകൊണ്ട് നീ നമസ്കരി ച്ചിട്ടുമില്ല എന്ന് നാഥന്‍ അവന്‍റെ മരണസമയത്ത് പറയുമെന്ന് 75: 31-32 ല്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് 7: 205-206 ല്‍ വിവരിച്ച പ്രകാരം ഒറ്റപ്പെട്ട വിശ്വാസി പ്രഭാത പ്രദോഷങ്ങളില്‍ അദ്ദിക്ര്‍ വായിക്കുകയും തിലാവത്തിന്‍റെ ഒറ്റ സാഷ് ടാംഗ പ്രണാമം നിര്‍വഹിക്കുകയുമാണ് വേണ്ടത്. അല്ലാതെ 22: 18 ല്‍ പറഞ്ഞ ശിക്ഷ ബാധകമായ നമസ്കാരം നിര്‍വ്വഹിക്കുകയല്ല വേണ്ടത്. ജീവിതത്തില്‍ സാഷ്ടാംഗ പ്ര ണാമത്തിലാണ് അടിമ ഉടമയുമായി ഏറ്റവും സാമീപ്യത്തില്‍ നിലകൊള്ളുന്നത്, അ പ്പോള്‍ നിങ്ങള്‍ സാഷ്ടാംഗ പ്രണാമത്തില്‍ ജിഹാദ് നടത്തുക എന്ന് പ്രപഞ്ചനാഥന്‍ അ വന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. സാഷ്ടാംഗപ്രണാമത്തില്‍ ജി ഹാദ് ചെയ്യുക എന്നതിന്‍റെ വിവക്ഷ ഏത് കാര്യവും ഉടമയോട് ആത്മാവുകൊണ്ട് ചോദി ച്ച് വാങ്ങുക എന്നാണ്. എന്നാല്‍ ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ടുള്ള സാഷ്ടാംഗപ്രണാമത്തിലെ പ്രാര്‍ത്ഥനകള്‍ ഉള്‍പ്പെടെ ഒരു പ്രാര്‍ത്ഥനയും സ്വീകരിക്കപ്പെടുകയി ല്ല എന്ന് മാത്രമല്ല, അവ മുഖേന ശിക്ഷിക്കപ്പെടുകയാണ് ചെയ്യുക.

 31: 17 ല്‍, ലുഖ്മാന്‍ തന്‍റെ മകനെ ഉപദേശിച്ചുകൊണ്ട് പറയുന്നു: നീ നമസ്കാരം നിലനിര്‍ത്തുക, ഗ്രന്ഥത്തിന്‍റെ കല്‍പനകള്‍ കൊണ്ട് കല്‍പിക്കുക, ഗ്രന്ഥത്തിന്‍റെ വിരോധങ്ങള്‍ കൊണ്ട് വിരോധിക്കുക, അപ്പോഴുണ്ടാകുന്ന എതിര്‍പ്പ് സഹിക്കുകയും ചെയ്യുക, അത് തന്നെയാണ് ജീവിതലക്ഷ്യം സാക്ഷാത്കരിക്കാനുള്ള സ്ഥൈര്യത്തിന്‍റെ മാര്‍ഗം. അയ്യൂബ്, ഇസ്മാഈല്‍, ഇദ്രീസ്, ദുല്‍കിഫ്ലി എന്നിവരെക്കുറിച്ച് പരാമര്‍ശിച്ചശേഷം അവരെല്ലാം ക്ഷമാലുക്കളില്‍ പെട്ടവരായിരുന്നു എന്ന് 21: 85 ല്‍ പറഞ്ഞിട്ടുണ്ട്. ക്ഷമാലു ക്കളായ പുരുഷന്മാര്‍ക്കും ക്ഷമാലുക്കളായ സ്ത്രീകള്‍ക്കും അല്ലാഹു പാപമോചനവും മ ഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട് എന്ന് 33: 35 ലും, ഉലുല്‍ അസ്മുകളില്‍ പെട്ട പ്രവാചകന്മാര്‍ ക്ഷമിച്ചതുപോലെ നീയും (മുഹമ്മദും) ക്ഷമിക്കുക, കാഫിറുകളുടെ കാര്യത്തില്‍ നീ ധൃതിപ്പെടരുത് എന്ന് 46: 35 ലും പറഞ്ഞിട്ടുണ്ട്. നിശ്ചയം അല്ലാഹു ക്ഷമാലുക്കളുടെ കൂടെയാണ് എന്ന് പറഞ്ഞുകൊണ്ടാണ് 8: 46 അവസാനിക്കുന്നത്. 103: 1-3 ല്‍, കാലം തന്നെയുമാണ് സത്യം!നിശ്ചയം, മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു. വി ശ്വാസികളായവരും ആ വിശ്വാസം മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങ ളില്‍ ഏര്‍പ്പെട്ടവരും സത്യം കൊണ്ട് പരസ്പരം ഉപദേശിക്കുന്നവരും ക്ഷമകൊണ്ട് പരസ്പരം ഉപദേശിക്കുന്നവരും ഒഴികെ എന്ന് പറഞ്ഞിട്ടുണ്ട്. 2: 186; 3: 200; 28: 80 വിശദീകരണം നോക്കുക.