قَالَ إِنَّمَا أَشْكُو بَثِّي وَحُزْنِي إِلَى اللَّهِ وَأَعْلَمُ مِنَ اللَّهِ مَا لَا تَعْلَمُونَ
അവന്‍ പറഞ്ഞു: നിശ്ചയം ഞാന്‍ എന്‍റെ വേവലാതിയും ദുഃഖവുമെല്ലാം അല്ലാ ഹുവിനോട് മാത്രമാണ് ആവലാതിപ്പെടുന്നത്, നിങ്ങള്‍ക്ക് അറിയാത്ത പലതും അല്ലാഹുവില്‍ നിന്ന് ഞാന്‍ അറിയുന്നുമുണ്ട്.
യഅ്ഖൂബ് നബിയെപ്പോലെത്തന്നെ വിശ്വാസികളും സങ്കടങ്ങളും ദു:ഖങ്ങളും ആ വലാതികളും ഇല്ലായ്മയും വല്ലായ്മയുമെല്ലാം അല്ലാഹുവിനോട് മാത്രമാണ് ആവലാതി പ്പെടേണ്ടത്. അവന്‍ നല്‍കിയത് തടയുന്നവരോ, അവന്‍ തടഞ്ഞത് നല്‍കുന്നവരോ, അവന്‍ വിധിച്ചത് തടുക്കുന്നവരോ അവന്‍ തടഞ്ഞത് വിധിക്കുന്നവരോ ഇല്ല, ഒരു പ്രമാണിയുടെ യോ അഹങ്കാരിയുടെയോ പ്രമാണിത്തം അല്ലെങ്കില്‍ അഹങ്കാരം അവന്‍റെയടുക്കല്‍ വി ലപ്പോവുകയുമില്ല എന്നിരിക്കെ ഒരാക്ഷേപകന്‍റെയും ആക്ഷേപത്തെ ഭയപ്പെടാതെ എല്ലാ പ്രതീക്ഷകളും അല്ലാഹുവില്‍ അര്‍പ്പിച്ചുകൊണ്ട് നിലകൊള്ളുന്നവരാണ് വിശ്വാസികള്‍. 3: 79-80; 5: 54; 9: 51, 71-72 വിശദീകരണം നോക്കുക.