( അർറഅദ് ) 13 : 10

سَوَاءٌ مِنْكُمْ مَنْ أَسَرَّ الْقَوْلَ وَمَنْ جَهَرَ بِهِ وَمَنْ هُوَ مُسْتَخْفٍ بِاللَّيْلِ وَسَارِبٌ بِالنَّهَارِ

നിങ്ങളില്‍ നിന്നുള്ള വാക്ക് രഹസ്യമാക്കുന്നവനും അത് പരസ്യമാക്കുന്നവ നും രാത്രിയില്‍ ഒളിച്ചിരിക്കുന്നവനും പകലില്‍ സഞ്ചരിക്കുന്നവനുമെല്ലാം അ വന് ഒരുപോലെയാകുന്നു.

അതായത് എല്ലാം വലയം ചെയ്ത ത്രികാലജ്ഞാനിയും ഉള്ളിന്‍റെ ഉള്ള് അറിയു ന്ന സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവില്‍ നിന്ന് ഒരാളും എപ്പോഴും എവിടെയും ഏത വസ്ഥയിലും മറഞ്ഞ് നില്‍ക്കുന്നില്ല. 67: 12-14 ല്‍, നിശ്ചയം തങ്ങളുടെ നാഥനെ കാണാ തെകണ്ട് ഭയപ്പെടുന്നവര്‍ക്ക് പാപമോചനവും വമ്പിച്ച പ്രതിഫലവുമുണ്ട്. നിങ്ങള്‍ പതു ക്കെപ്പറഞ്ഞാലും ഉറക്കെപ്പറഞ്ഞാലും ശരി, നിങ്ങളുടെ നെഞ്ചുകളുടെ അവസ്ഥ അറിയു ന്നവനാകുന്നു അവന്‍. സൃഷ്ടിച്ചവന് ആ സൃഷ്ടിയെക്കുറിച്ച് യാതൊന്നും അറിവില്ലെന്നോ! എന്നാല്‍ അവന്‍ ഉള്ളിന്‍റെ ഉളള് അറിയുന്ന സൂക്ഷ്മജ്ഞാനിയും എല്ലാം വലയം ചെയ് ത ത്രികാലജ്ഞാനിയുമാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 2: 234; 6: 59; 10: 61 വിശദീകരണം നോക്കുക.