الَّذِينَ يُوفُونَ بِعَهْدِ اللَّهِ وَلَا يَنْقُضُونَ الْمِيثَاقَ
അവര് അല്ലാഹുവുമായി ചെയ്ത ഉടമ്പടി പൂര്ത്തിയാക്കുന്നവരും അവര് പ്ര തിജ്ഞകള് മുറിച്ച് കളയാത്തവരുമാകുന്നു.
7: 172-173 ല് വിവരിച്ച പ്രകാരം ത്രികാലജ്ഞാനിയായ നാഥന് ഒറ്റ ആത്മാവില് നിന്ന് ആദം മുതല് അന്ത്യനാള് വരെയുള്ള മുഴുവന് മനുഷ്യരെയും സ്വര്ഗത്തില് സൃഷ് ടിക്കുകയും, ഞാനല്ലെയോ നിങ്ങളുടെ നാഥന് എന്ന് ചോദിക്കുകയും, അപ്പോള് അവ രെല്ലാവരും അതെ നാഥാ! ഞങ്ങള് സാക്ഷ്യം വഹിക്കുന്നു എന്ന് മറുപടി നല്കുകയും ചെയ്ത് ഉടമ്പടി വാങ്ങുകയുണ്ടായി. എന്നാല് അറബി ഖുര്ആന് വായിക്കുന്ന ഫുജ്ജാറു കള് 7: 102 ല് വിവരിച്ച പ്രകാരം നാഥനുമായി ചെയ്ത ഉടമ്പടി മുറിച്ചുകളഞ്ഞ തെമ്മാ ടികളായി മാറിയിരിക്കുന്നു. 9: 78 ല് വിവരിച്ച പ്രകാരം അവര് ജനങ്ങളോട് ചെയ്യുന്ന വാ ഗ്ദത്തങ്ങളില് അല്ലാഹുവിനെക്കൊണ്ട് ആണയിട്ട് പറയുന്നവരാണെങ്കിലും, മനുഷ്യപ്പി ശാചുക്കളായ ഇക്കൂട്ടര് അല്ലാഹുവിനെ ത്രികാലജ്ഞാനിയായും അവന്റെ സംസാരമാ യ അദ്ദിക്റിനെ ത്രികാലജ്ഞാനമായും പരിഗണിക്കാത്തവരും അവരുടെ വാഗ്ദത്തങ്ങ ള് പാലിക്കാത്തവരുമാണ്.
39: 17-18 ല്, ത്വാഗൂത്തിനെ സേവിച്ചുകൊണ്ടിരിക്കുന്നത് വര്ജ്ജിക്കുകയും അ ല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്യുന്നവരാരോ, അവര്ക്ക് സന്തോഷവാര്ത്ത യുണ്ട്; അപ്പോള് അടിമകളേ, നിങ്ങള് സന്തോഷിച്ചുകൊള്ളുക. വാക്കുകള് ശ്രദ്ധിച്ച് കേള്ക്കുന്നവരും അങ്ങനെ അതിനെ ഏറ്റവും നല്ലനിലക്ക് പിന്പറ്റുന്നവരുമായവര്! അക്കൂട്ടരാകുന്നു അല്ലാഹുവിനാല് മാര്ഗദര്ശനം ചെയ്യപ്പെട്ടവര്, അക്കൂട്ടര് തന്നെയാ ണ് ബുദ്ധിമാന്മാരും. 2: 18; 9: 64 സൂക്തങ്ങളില് വിവരിച്ച പ്രകാരം കപടവിശ്വാസികള് അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായതിനാല് അവര് അവരുടെ മുഖങ്ങ ളില് നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള, ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള, ഏറ്റവും വഴിപിഴച്ചവരാണ്. ഇത്തരം ഭ്രാന്തന്മാര് ചിന്താശക്തി ഉപയോഗപ്പെടുത്താതെ 36: 59-62 സൂക്തങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന വരാണ്. 3: 190-191; 10: 40-43, 108 വിശദീകരണം നോക്കുക.