( ഇബ്രാഹിം ) 14 : 24

أَلَمْ تَرَ كَيْفَ ضَرَبَ اللَّهُ مَثَلًا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِي السَّمَاءِ

അല്ലാഹു പരിശുദ്ധവചനത്തെ ഉപമിച്ചിരിക്കുന്നത് എങ്ങനെയാണെന്ന് നീ മ നസ്സിലാക്കിയിട്ടില്ലേ? പരിശുദ്ധമായ ഒരു വൃക്ഷത്തെപ്പോലെയാണ് അത്, അ തിന്‍റെ വേര് ആഴത്തില്‍ ആണ്ടിറങ്ങിയിരിക്കുന്നു, അതിന്‍റെ ശാഖകള്‍ ആകാശത്ത് പടര്‍ന്ന് പന്തലിച്ച് കിടക്കുകയുമാണ്.

പരിശുദ്ധവചനം കൊണ്ടുദ്ദേശിക്കുന്നത് ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്ര്‍ തന്നെ യാണ്. 2: 256 ല്‍ വിവരിച്ച പ്രകാരം അത് സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്ക് നീട്ടിയിട്ടി ട്ടുള്ള പൊട്ടിപ്പോകാത്ത പാശവും, 5: 48 ല്‍ വിവരിച്ച പ്രകാരം എല്ലാവിധ ആപത്തുവിപ ത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനുമാണ്. 10: 57-58 ല്‍ വിവരിച്ച പ്രകാരം കാരുണ്യവും ഔദാര്യവുമായ അദ്ദിക്ര്‍ കൊണ്ട് ഊറ്റം കൊള്ളലാണ് മനുഷ്യര്‍ ഒരുമിച്ചുകൂട്ടുന്ന മറ്റെന്തിനെക്കാളും ഉത്തമം. അ ദ്ദിക്ര്‍ ഐശ്വര്യമാണ്, അതിനുശേഷം ദാരിദ്ര്യമില്ല, അതുകൂടാതെ ഐശ്വര്യവുമില്ല എ ന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അത് പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമാണെന്ന് 33: 72; 57: 25 സൂ ക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 7: 26 ല്‍ വിവരിച്ച പ്രകാരം മനുഷ്യാത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അത് തീവ്രവാദികളോടും കപടവിശ്വാസികളോടും ജിഹാദ് ചെയ്യാനുള്ള ശക്തമായ ആയുധമാണ്. ആരാണോ അതിനെ മുറുകെപ്പിടിച്ചത്, അവന്‍ നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101-102 ല്‍ പറഞ്ഞിട്ടുണ്ട്. 3: 79-80; 7: 58; 9: 40; 13: 31 വിശദീകരണം നോക്കുക.