( ഇബ്രാഹിം ) 14 : 37

رَبَّنَا إِنِّي أَسْكَنْتُ مِنْ ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِنْدَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُمْ مِنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ

ഞങ്ങളുടെ നാഥാ, നിശ്ചയം ഞാന്‍ എന്‍റെ സന്തതികളില്‍ ഒരു വിഭാഗത്തെ കൃ ഷികളില്ലാത്ത ഈ താഴ്വരയില്‍ നിന്‍റെ പവിത്രമായ ഭവനത്തിനടുക്കല്‍ താമസിപ്പിച്ചിരിക്കുന്നു, ഞങ്ങളുടെ നാഥാ, അവര്‍ നമസ്കാരം മുറപ്രകാരം നില നിര്‍ത്തുന്നതിന് വേണ്ടിയാകുന്നു അത്, അപ്പോള്‍ ജനങ്ങളുടെ ശ്രദ്ധ അവരി ലേക്ക് നീ തിരിക്കേണമേ! അവര്‍ക്ക് ഭക്ഷണവിഭവങ്ങളായി എല്ലാ ഫലങ്ങളില്‍ നിന്നും നീ പ്രദാനം ചെയ്യേണമേ-അവര്‍ നന്ദി പ്രകടിപ്പിക്കുന്നവര്‍ ആവുകതന്നെ വേണമെന്നതിന് വേണ്ടി.

മക്കാമുശ്രിക്കുകള്‍ പ്രവാചകനോട് 'നിന്നോടൊപ്പം ഞങ്ങള്‍ സന്മാര്‍ഗമായ അദ്ദി ക്ര്‍ പിന്‍പറ്റുകയാണെങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കപ്പെടുന്നതാ ണ്' എന്ന് പറഞ്ഞതും അതിന് മറുപടിയായി നാഥന്‍ 'നാം അവര്‍ക്ക് ഒരു സുരക്ഷിത കേന്ദ്രം നല്‍കിയിട്ടില്ലെയോ, അതിലേക്ക് നാനാഭാഗങ്ങളില്‍ നിന്നുള്ള പഴവര്‍ഗങ്ങള്‍ എ ത്തിച്ചു കൊടുക്കുന്നുമുണ്ട്, എന്നാല്‍ ജനങ്ങളില്‍ അധികപേരും അറിവില്ലാത്തവരാകു ന്നു' എന്ന് പറഞ്ഞതും 28: 57 ല്‍ വിവരിച്ചിട്ടുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാ റുകള്‍ ഇന്ന് പിശാചിന്‍റെ വീടായ നരകത്തിലേക്കുള്ള ഫുജ്ജാര്‍ കിതാബുകള്‍ പഠിക്കാ നും പ്രചരിപ്പിക്കാനുമാണ് ബുദ്ധിശക്തി ഉപയോഗപ്പെടുത്തുന്നത്. 8: 22 ല്‍ വിവരിച്ച പ്ര കാരം ത്രികാലജ്ഞാനമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുക വഴി അവരാണ് കരയിലെ ഏറ്റവും ദുഷിച്ച ജീവികള്‍. ഇന്ന് ലോകത്തെവിടെയും വിശ്വാ സികളുടെ ഒരു സംഘമില്ലാത്തതിനാല്‍ ഒറ്റപ്പെട്ട വിശ്വാസി 7: 205-206 ല്‍ വിവരിച്ച പ്രാ ര്‍ത്ഥനാ രീതീയും ജീവിത രീതിയുമാണ് സ്വീകരിക്കേണ്ടത്. 2: 126-128; 9: 28, 125 വിശദീകരണം നോക്കുക.