( അല് ഹിജ്ര് ) 15 : 25
وَإِنَّ رَبَّكَ هُوَ يَحْشُرُهُمْ ۚ إِنَّهُ حَكِيمٌ عَلِيمٌ
നിശ്ചയം നിന്റെ നാഥന്, അവന് അവരെ എല്ലാവരെയും ഒരുമിച്ച് കൂട്ടുകതന്നെ ചെയ്യും, നിശ്ചയം അവന് യുക്തിജ്ഞനായ സര്വ്വജ്ഞാനി തന്നെയാകുന്നു.
ആദ്യനും അന്ത്യനും പ്രത്യക്ഷവാനും പരോക്ഷവാനും ത്രികാലജ്ഞാനിയുമാ യ അല്ലാഹു ആദ്യാവസാനമുള്ള മുഴുവന് സൃഷ്ടികളെയും ഒരു നാളില് ഒരുമിച്ചുകൂട്ടുന്നതും വിചാരണ നടത്തുന്നതുമാണ്. ഇതുവരെ കഴിഞ്ഞുപോയവരുടെ അവസ്ഥയെക്കുറിച്ചും അന്ത്യനാള് വരെ വരാന് പോകുന്നവരുടെ അവസ്ഥയെക്കുറിച്ചും അറിവുള്ളവന് തന്നെയാണ് അവന്. അതെല്ലാം അവന് ത്രികാലജ്ഞാനമായ അദ്ദിക്റില് രേഖപ്പെടു ത്തിവെച്ചിട്ടുണ്ട്. 2: 255; 6: 38; 10: 61 വിശദീകരണം നോക്കുക.