( അല്‍ ഹിജ്ര്‍ ) 15 : 79

فَانْتَقَمْنَا مِنْهُمْ وَإِنَّهُمَا لَبِإِمَامٍ مُبِينٍ

അപ്പോള്‍ നാം അവരില്‍ നിന്നുള്ളവരോടും പ്രതികാരം ചെയ്തു, നിശ്ചയം അവര്‍ രണ്ടുകൂട്ടരും വ്യക്തമായ പാതയില്‍ തന്നെയാണുള്ളത്. 

'അപ്പോള്‍ നാം അവരോട് പ്രതികാരം ചെയ്തു' എന്ന് പറയാതെ 'അവരില്‍ നി ന്നുള്ളവരോട് പ്രതികാരം ചെയ്തു' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ, ആ ജനതയിലുള്ള അക്രമികളെ നശിപ്പിക്കുകയും ശുഐബ് നബിയെയും വിശ്വാസികളെയും രക്ഷപ്പെടു ത്തുകയും ചെയ്തു എന്നാണ്. ഐക്കാവാസികളുടെ വാസസ്ഥലമായിരുന്ന തബൂക്കും മദ്യനും ഇജാസില്‍ നിന്ന് പലസ്തീന്‍, സിറിയ എന്നിവിടങ്ങളിലേക്ക് പോകുന്ന വഴിയി ല്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെപ്പറഞ്ഞ രണ്ട് ജനത ലൂത്തിന്‍റെ ജനതയും ശുഐബ് നബിയുടെ ജനതയായ മദ്യന്‍വാസികളും ഐക്ക വാസികളുമടങ്ങുന്ന ജ നതയുമാണ്. രണ്ടുകൂട്ടരും യാത്രക്കാരെ കവര്‍ച്ച ചെയ്യുന്നവരും അളവിലും തൂക്കത്തി ലും കൃത്രിമം കാണിക്കുന്നവരും കൊള്ളയും കൊലയും നടത്തുന്നവരുമായിരുന്നു. രണ്ട് കൂട്ടരെയും ഒരു ഘോരഗര്‍ജ്ജനം മുഖേന തന്നെയാണ് നശിപ്പിച്ചതും. 7: 90-93; 11: 89, 94; 15: 73-74 വിശദീകരണം നോക്കുക.