وَلَقَدْ كَذَّبَ أَصْحَابُ الْحِجْرِ الْمُرْسَلِينَ
നിശ്ചയം ഹിജ്ർ വാസികളും പ്രവാചകന്‍മാരെ കളവാക്കി തള്ളിപ്പറഞ്ഞി ട്ടുണ്ട്.
സമൂദ് ജനതയുടെ തലസ്ഥാന നഗരിയായിരുന്നു ഹിജ്ർ. ഇത് മദീനയില്‍ നി ന്ന് തബൂക്കിലേക്ക് പോകുന്ന വഴിയില്‍ ഇന്നത്തെ 'അല്‍ഉലാ' പട്ടണത്തില്‍ നിന്ന് അല്‍ പം അകലെയായി സ്ഥിതി ചെയ്യുന്നു. സമൂദ് ജനതയിലേക്ക് നിയോഗിക്കപ്പെട്ട പ്രവാ ചകന്‍ സ്വാലിഹാണ്. 'പ്രവാചകനെ കളവാക്കി' എന്നുപറയാതെ 'പ്രവാചകന്‍മാരെ കളവാക്കി' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ, ആദ്യാവസാനം വരെയുള്ള എല്ലാ പ്രവാചകന്‍മാരും ഒരേ ദൗത്യത്തിന് അല്ലാഹുവിനാല്‍ നിയോഗിക്കപ്പെട്ടവരാണ്, അതുകൊ ണ്ട് അവരില്‍ ഒരാളെ തള്ളിപ്പറഞ്ഞാല്‍ തന്നെ എല്ലാവരെയും നിഷേധിച്ചതിന് തുല്ല്യ വുമാണ് എന്നതാണ്. 2: 136; 3: 84 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നത്, ഞങ്ങള്‍ പ്രവാചകന്‍മാരില്‍ ആരിലും ഒരു വ്യത്യാസവും കല്‍പിക്കുന്നില്ല, ഞങ്ങള്‍ അല്ലാഹു വില്‍ സര്‍വ്വസ്വവും സമര്‍പ്പിച്ചവരുമാണ് എന്ന ആശയത്തോടുകൂടിയാണ്. ഗ്രന്ഥം നല്‍കപ്പെട്ടവര്‍ക്ക് അവരുടെ സന്താനങ്ങളെ അറിയുന്നതിലുപരി പ്രവാചകനെ അറിയണമെന്ന് 2: 146; 6: 20 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിരിക്കെ ഇന്ന് നാഥനില്‍ നിന്നുള്ള ഗ്രന്ഥമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന പ്രവാചകനെ മനസ്സിലാക്കി പി ന്‍പറ്റാത്തവരും അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ ഉള്‍പ്പെടാത്തവരും ഒരു പ്രവാചകനിലും വിശ്വസിക്കാത്തവരാണ്. അത്തരം സംഘങ്ങളില്‍ നിന്നുള്ളവരോടെല്ലാം വാ ഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ളത് നരകമാണെന്ന് 11: 17 ല്‍ പറഞ്ഞിട്ടുണ്ട്. 2: 285; 11: 100; 13: 36-38; 15: 44 വിശദീകരണം നോക്കുക.