وَلَقَدْ آتَيْنَاكَ سَبْعًا مِنَ الْمَثَانِي وَالْقُرْآنَ الْعَظِيمَ
നിശ്ചയം നിനക്ക് നാം ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്ന ഏഴ് സൂക്തങ്ങളും മ ഹത്തായ ഈ വായനയും നല്‍കിയിട്ടുമുണ്ട്.
ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്ന ഏഴ് സൂക്തങ്ങള്‍ ഗ്രന്ഥത്തിലെ ഏറ്റവും മഹത്താ യ സൂറത്തായ ഫാത്തിഹയാണെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പി ച്ചിട്ടുണ്ട്. 12: 1 ല്‍ വിവരിച്ച പ്രകാരം വ്യക്തവും സ്പഷ്ടവുമായ വായനയാണ് അദ്ദിക്ര്‍. സ്വയം സ്തുത്യര്‍ഹനും യുക്തിജ്ഞനുമായ നാഥനില്‍ നിന്ന് അവതരിപ്പിച്ചിട്ടുള്ള അജയ്യ ഗ്രന്ഥമായ അതില്‍ അതിന്‍റെ ക്രോഡീകരണത്തിന് മുമ്പോ ശേഷമോ മിഥ്യയൊന്നും ക ടന്നുകൂടുകയില്ല എന്ന് 41: 41-42 ല്‍ പറഞ്ഞിട്ടുണ്ട്. 2: 2; 13: 39 സൂക്തങ്ങളില്‍ വിവരിച്ച പ്ര കാരം 312 പ്രവാചകന്മാര്‍ക്കും അദ്ദിക്ര്‍ മാത്രമാണ് നല്‍കിയതെങ്കില്‍ പ്രവാചകന്‍ മു ഹമ്മദിന് അദ്ദിക്റും ഗ്രന്ഥത്തിന്‍റെ മാതാവായ ഫാത്തിഹയും നല്‍കിയിട്ടുണ്ട്. പ്രവാചക ന്‍റെ ജീവിതകാലത്ത് ഗ്രന്ഥം ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഇന്ന് 25: 59 ല്‍ പറ ഞ്ഞ ത്രികാലജ്ഞാനിയിലൂടെ 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏ റ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ 5: 48 ല്‍ വിവരിച്ച പ്രകാരം ആരാണോ എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അതിനെ മുറുകെപ്പിടിച്ചത്, അവന്‍ നാ ഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു.
എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഫുജ്ജാറുകള്‍ അദ്ദിക്റിനെത്തൊട്ട് അന്ധരും ബധിരരും മൂകരുമായതിനാല്‍ അവരെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവര്‍ എന്നാണ് 8: 22, 55 സൂ ക്തങ്ങളില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 3: 79-80, 101-102; 10: 57-58 വിശദീകരണം നോ ക്കുക.