( അന്നഹ്ൽ ) 16 : 5

وَالْأَنْعَامَ خَلَقَهَا ۗ لَكُمْ فِيهَا دِفْءٌ وَمَنَافِعُ وَمِنْهَا تَأْكُلُونَ

കന്നുകാലികള്‍, അവയെയും അവനാണ് സൃഷ്ടിച്ചത്, അവയില്‍ നിങ്ങള്‍ക്ക് പ്രതിരോധവും മറ്റുതരത്തിലുള്ള പ്രയോജനങ്ങളുമുണ്ട്, അവയില്‍ നിന്നുള്ള വയെ നിങ്ങള്‍ ഭക്ഷിക്കുന്നുമുണ്ടല്ലോ!

കന്നുകാലികളുടെ രോമങ്ങള്‍ കൊണ്ട് തണുപ്പില്‍ നിന്ന് രക്ഷ ലഭിക്കാനുള്ള ക മ്പിളിപോലെയുള്ള വസ്ത്രങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് അവയില്‍ പ്രതിരോധമുണ്ട് എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. 16: 80 ല്‍, കന്നുകാലികളുടെ തുകല്‍ കൊണ്ട് വീടുണ്ടാ ക്കാന്‍ അല്ലാഹു നിങ്ങളെ പഠിപ്പിച്ചിരിക്കുന്നു, ചെമ്മരിയാടിന്‍റെ രോമവും കോലാടി ന്‍റെ രോമവും ഒട്ടകങ്ങളുടെ രോമവുമെല്ലാം നിങ്ങള്‍ക്ക് പല തരത്തിലുള്ള ജീവിതോ പാധികള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി വിധേയമാക്കിത്തന്നു എന്ന് പറഞ്ഞിട്ടുണ്ട്. 36: 71-73 ല്‍, നമ്മുടെ കരങ്ങളാല്‍ സൃഷ്ടിച്ച കന്നുകാലികളെ അവര്‍ക്ക് ഉടമപ്പെടുത്തിക്കൊ ടുത്തിരിക്കുന്നത് അവര്‍ കാണുന്നില്ലേ, അവയെ നാം അവര്‍ക്ക് ഇണക്കിക്കൊടുത്തിരി ക്കുന്നു, അവയില്‍ ചിലതിനെ അവര്‍ വാഹനമായി ഉപയോഗിക്കുകയും ചിലതിനെ അവര്‍ ഭക്ഷിക്കുകയും ചെയ്യുന്നു, അവയില്‍ അവര്‍ക്ക് പലതരത്തിലുള്ള ഉപകാരവും പാനീയവുമുണ്ട്, അപ്പോള്‍ അവര്‍ നന്ദിപ്രകടിപ്പിക്കുന്നില്ലേ എന്ന് ചോദിക്കുന്നുണ്ട്. 

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകളാ യ കുഫ്ഫാറുകള്‍ 2: 62 ല്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനമായ അദ്ദിക്റിനെ മൂടിവെ ക്കുകയും തള്ളിപ്പറയുകയും ചെയ്യുകവഴി 17: 44; 24: 41 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം എല്ലാ ജീവികളും ആത്മാവുകൊണ്ട് നാഥനെ വാഴ്ത്തുന്നുണ്ട് എന്ന വസ്തുത അംഗീക രിക്കാത്തവരാണ്. 8: 22 ല്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്തവരും നാഥന്‍റെ അടുത്ത് ഏറ്റവും ദുഷിച്ച ജീവികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടവരുമായ ഇവര്‍ ജീവജാലങ്ങളെ കൊല്ലുന്നതിലും തിന്നുന്നതിലും മുന്‍പന്തിയിലും അവയെ വളര്‍ത്തുന്നതില്‍ പിന്നിലുമാ ണ്. അക്കാരണത്താലാണ് ആത്മാവിനെ പരിഗണിക്കാത്ത ഇത്തരം കെട്ട ജനതയെ 9: 5, 33 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കു ന്നതോടുകൂടി അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇ തര ജനവിഭാഗങ്ങള്‍ വധിക്കുന്നത്. 6: 144; 14: 34; 22: 36-37 വിശദീകരണം നോക്കുക.