( അന്നഹ്ൽ ) 16 : 99

إِنَّهُ لَيْسَ لَهُ سُلْطَانٌ عَلَى الَّذِينَ آمَنُوا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ

നിശ്ചയം അവന്‍, വിശ്വാസികളായവരുടെ മേലിലും തങ്ങളുടെ നാഥന്‍റെ മേല്‍ സര്‍വ്വസ്വം ഭരമേല്‍പിച്ചവരുടെ മേലിലും അവന് യാതൊരു സ്വാധീനവുമില്ല തന്നെ. 

ഇന്ന് 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ അല്ലാഹുവിന്‍റെ സമ്മതപത്രമായ അതുകൂടാതെ ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ ഒരാളും വിശ്വാസിയാവുകയില്ല. അപ്പോള്‍ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാവുക യും മുഹൈമിനായ അതിനെ മുറുകെപ്പിടിച്ച് നിലകൊള്ളുകയും ചെയ്യുമ്പോള്‍ അവര്‍ അല്ലാഹുവിനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്നവരായതിനാല്‍ കാഫിറായ പിശാചിന് അവരുടെമേല്‍ യാതൊരു സ്വാധീനവുമില്ല. അത്തരക്കാര്‍ക്കാണ് അദ്ദിക്ര്‍ എല്ലാവിധ ആ പത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമാകുന്നത്. 4: 78-79; 14: 22; 38: 82-83 വിശദീകരണം നോക്കുക.