ذَٰلِكَ مِمَّا أَوْحَىٰ إِلَيْكَ رَبُّكَ مِنَ الْحِكْمَةِ ۗ وَلَا تَجْعَلْ مَعَ اللَّهِ إِلَٰهًا آخَرَ فَتُلْقَىٰ فِي جَهَنَّمَ مَلُومًا مَدْحُورًا
അത് നിന്റെ നാഥന് നിന്നിലേക്ക് ദിവ്യസന്ദേശമായി നല്കിയ തത്വങ്ങളില്‍ പെട്ടതാകുന്നു, നീ അല്ലാഹുവിനോടൊപ്പം മറ്റൊരു ഇലാഹിനെ സ്വീകരിക്കു കയുമരുത്, അപ്പോള്‍ നീ ആക്ഷേപാര്ഹനുംകാരുണ്യം വിലക്കപ്പെട്ടവനു മായി നരകക്കുണ്ഠത്തില്‍ എറിയപ്പെടുന്നതാകുന്നു.
3: 58 ല്‍ പറഞ്ഞ തത്വനിര്‍ഭരമായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് ഏകഇലാഹാ യ അല്ലാഹുവിനെ പരിചയപ്പെടുത്താനാണെങ്കില്‍, അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് പിശാചിന്റെ വിവിധ സംഘടനകളില്‍ പെട്ട് മുശ്രിക്കുക ളായിത്തീര്‍ന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന ഫുജ്ജാറുകളും കാരുണ്യം വിലക്കപ്പെട്ടവരും അധിക്ഷേപാര്ഹരുമായി നരകക്കുണ്ഠത്തില്‍ എറിയപ്പെ ടുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. 11: 1-2; 16: 1-2, 125 വിശദീകരണം നോക്കുക.