( ഇസ്റാഅ് ) 17 : 38

كُلُّ ذَٰلِكَ كَانَ سَيِّئُهُ عِنْدَ رَبِّكَ مَكْرُوهًا

അത് ഓരോന്നും നിന്‍റെ നാഥന്‍റെയടുക്കല്‍ വെറുക്കപ്പെട്ട തിന്മയായിരിക്കുന്നു.

23 മുതല്‍ 37 വരെയുള്ള സൂക്തങ്ങളില്‍ പരാമര്‍ശിച്ച കാര്യങ്ങളാണ് 'അത് ഓ രോന്നും' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അഥവാ നിന്‍റെ നാഥന്‍റെ അടുക്കല്‍ വെറു ക്കപ്പെട്ട ഏത് പ്രവൃത്തിയില്‍ നിന്നും മനസാ വാചാ കര്‍മണാ അകന്ന് നില്‍ക്കണം എ ന്നാണ് ആശയം. 1: 7; 6: 151-152; 7: 35-36; 8: 22 വിശദീകരണംനോക്കുക.