وَإِنْ مِنْ قَرْيَةٍ إِلَّا نَحْنُ مُهْلِكُوهَا قَبْلَ يَوْمِ الْقِيَامَةِ أَوْ مُعَذِّبُوهَا عَذَابًا شَدِيدًا ۚ كَانَ ذَٰلِكَ فِي الْكِتَابِ مَسْطُورًا
നിശ്ചയം, അന്ത്യനാളിനുമുമ്പ് നാം നശിപ്പിക്കുകയോ അല്ലെങ്കില്‍ കഠിനമാ യി ശിക്ഷിക്കുകയോ ചെയ്യാത്തതായിട്ട് നാടുകളില്‍ നിന്നുള്ള ഒന്നും തന്നെഇല്ല, അത് ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള കാര്യം തന്നെയാകുന്നു.
സൂക്തത്തില്‍ ഉപയോഗിച്ച മസ്ത്വൂറാ എന്ന പദത്തിന് അര്‍ത്ഥം വരതെറ്റാതെ രേഖപ്പെടുത്തിയിട്ടുള്ള കാര്യം എന്നാണ്. 52: 2 ല്‍, വരതെറ്റാത്ത ഗ്രന്ഥവുമാണ് സത്യം എന്ന് ഗ്രന്ഥത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. നശിപ്പിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യാതെ അന്ത്യനാള്‍ വരെ നിലനില്‍ക്കുന്ന ഒരു പ്രദേശവുമുണ്ടാവുകയില്ല എന്നാണ് സൂക്തം പഠിപ്പിക്കുന്നത്. ഓരോവ്യക്തിക്കും ഓരോ സമുദായത്തിനും ലോകത്തിന് മൊത്തവും നിര്‍ണ്ണയിക്കപ്പെട്ട ഒരു അവധിയുണ്ട്. ആ അവധി എത്തിക്കഴിഞ്ഞാല്‍ ഒരു നിമിഷം മുമ്പിലേക്കോ പിമ്പിലേക്കോ മാറ്റാന്‍ സാധിക്കുകയില്ല. പ്രവാചകന്റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളും ഇന്നത്തെ ഫുജ്ജാറുകളെപ്പോലെ അക്രമികളും തെമ്മാടികളുമായി മാറുമ്പോഴാണ് ലോകാവസാനം സംഭവിക്കുക. സ്വൂര്‍ എന്ന കാഹളത്തില്‍ ആദ്യത്തെ ഊത്ത് ഊതുന്നതിനുമുമ്പ് ഹൃദയത്തില്‍ അണുഅളവ് വിശ്വാസം ഉ ള്ളവരെയെല്ലാം ഒരു തണുത്ത കാറ്റടിപ്പിച്ച് മരിപ്പിച്ച ശേഷമാണ് അത് സംഭവിക്കുക എ ന്ന് നാഥന് അവന്റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 11: 100-104; 12: 41- 42; 16: 33 വിശദീകരണം നോക്കുക.