( അർറഅദ് ) 13 : 31

وَلَوْ أَنَّ قُرْآنًا سُيِّرَتْ بِهِ الْجِبَالُ أَوْ قُطِّعَتْ بِهِ الْأَرْضُ أَوْ كُلِّمَ بِهِ الْمَوْتَىٰ ۗ بَلْ لِلَّهِ الْأَمْرُ جَمِيعًا ۗ أَفَلَمْ يَيْأَسِ الَّذِينَ آمَنُوا أَنْ لَوْ يَشَاءُ اللَّهُ لَهَدَى النَّاسَ جَمِيعًا ۗ وَلَا يَزَالُ الَّذِينَ كَفَرُوا تُصِيبُهُمْ بِمَا صَنَعُوا قَارِعَةٌ أَوْ تَحُلُّ قَرِيبًا مِنْ دَارِهِمْ حَتَّىٰ يَأْتِيَ وَعْدُ اللَّهِ ۚ إِنَّ اللَّهَ لَا يُخْلِفُ الْمِيعَادَ

നിശ്ചയം ഈ വായന, അതുകൊണ്ട് പര്‍വ്വതങ്ങള്‍ ചലിപ്പിക്കപ്പെടുകയും അ ല്ലെങ്കില്‍ അതുകാണ്ട് ഭൂമി പിളര്‍ത്തപ്പെടുകയും അല്ലെങ്കില്‍ അതുകൊണ്ട് മ രിച്ചവര്‍ സംസാരിപ്പിക്കപ്പെടുകയും ചെയ്തിരുന്നുവെങ്കിലും (നിശ്ചയം അവ ര്‍ വിശ്വസിക്കുമായിരുന്നില്ല), എന്നാല്‍ കല്‍പ്പനകള്‍ മുഴുവനും അല്ലാഹുവി നാകുന്നു, അപ്പോള്‍ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ മനുഷ്യര്‍ മുഴുവന്‍ സന്‍മാര്‍ഗ്ഗത്തിലാവുകതന്നെ ചെയ്യുമായിരുന്നു എന്നതില്‍ വിശ്വാസികളായവ ര്‍ നിരാശപ്പെടുകയാണോ? കാഫിറുകളായിട്ടുള്ളവര്‍ക്ക് അവര്‍ ഉല്‍പാദിപ്പിക്കുന്നത് നിമിത്തം ഓരോ തരം അത്യാഹിതങ്ങള്‍ വന്നുഭവിക്കാതിരിക്കുക യുമില്ല, അല്ലെങ്കില്‍ അവരുടെ വീട്ടുമുറ്റത്ത് വിപത്ത് ഇറങ്ങാതിരിക്കുകയുമി ല്ല,-അല്ലാഹുവിന്‍റെ വാഗ്ദത്തം പുലരുന്നതുവരെ, നിശ്ചയം അല്ലാഹു വാഗ്ദത്തങ്ങള്‍ ഒരിക്കലും ലംഘിക്കുകയില്ല തന്നെ.

എല്ലാകാര്യങ്ങളും അല്ലാഹുവിന്‍റെ പക്കല്‍ തന്നെയാണ്. ഒരു ദൃഷ്ടാന്തം കാണിച്ച് എല്ലാവരെയും സന്‍മാര്‍ഗ്ഗത്തിലാക്കുന്നത് അല്ലാഹുവിന്‍റെ ചര്യക്ക് വിരുദ്ധമാണ്. എല്ലാ ആത്മാവിനും ദുര്‍മാര്‍ഗ്ഗവും സന്മാര്‍ഗ്ഗവും വിവരിക്കുന്ന അദ്ദിക്ര്‍ സ്വര്‍ഗ്ഗത്തില്‍ വെച്ചുത ന്നെ പഠിപ്പിച്ച നിഷ്പക്ഷവാനാണ് അല്ലാഹു. അപ്പോള്‍ ആരാണോ ഉള്‍ക്കാഴ്ചാദായക വും സത്യാസത്യ ഉരക്കല്ലുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി സന്‍മാര്‍ഗ്ഗത്തിലായത്, അവ ന്‍ സന്മാര്‍ഗ്ഗത്തിലായത് അവനുവേണ്ടിത്തന്നെയാണ്. ആരാണോ അതുകൊള്ളെ വഴികേടിലായത്, അതിന്‍റെ ദോഷവും ആ ആത്മാവിനുതന്നെയാണ്, നീ അവരുടെ കൈകാര്യകര്‍ത്താവൊന്നുമല്ല എന്ന് 6: 104; 10: 108; 17: 15; 39: 41 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ എല്ലാവിധ ആപത്തു-വിപത്തുകളെത്തൊ ട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്താത്തവരാണ് കാഫിറുകള്‍.

മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്റും അല്ലാഹുവും ഒന്നാണെന്നിരിക്കെ മ രിച്ചവരെ ജീവിപ്പിക്കാനും പര്‍വ്വതങ്ങളെ ചലിപ്പിക്കാനും ഭൂമിയെ പിളര്‍ത്താനും കടലി നെ കരയാക്കാനും കരയെ കടലാക്കാനും ഇഷ്ടസന്താനങ്ങളെ ജനിപ്പിക്കാനുമെല്ലാം അ ല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് അതിനെ ജീവിപ്പിക്കുന്ന വിശ്വാസികള്‍ ക്ക് സാധിക്കും. ഈസാ നബി മരിച്ചവരെ ജീവിപ്പിച്ചിരുന്നത് 67-ാം സൂറത്തും 32-ാം സൂ റത്തും തിലാവത്ത് ചെയ്തുകൊണ്ടായിരുന്നു എന്ന് 3: 49 ല്‍ വിവരിച്ചിട്ടുണ്ട്. അദ്ദിക്റും അല്ലാഹുവും മുഹൈമിന്‍-കാത്തുസൂക്ഷിക്കുന്നത്-ആണെന്നിരിക്കെ അദ്ദിക്ര്‍ കൊണ്ട് അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിച്ച വിശ്വാസികളെ വെടിവെച്ചാല്‍ കൊള്ളുകയോ അവര്‍ ബോംബ് സ്ഫോടനം കൊണ്ടോ മറ്റോ വധിക്കപ്പെടുകയോ ഇല്ല. കാര്യകാരണബ ന്ധത്തിന് അതീതമായി അദ്ദിക്ര്‍ അവരെ സംരക്ഷിക്കുമെന്നര്‍ത്ഥം.

കാഫിറുകളായിട്ടുള്ളവര്‍ക്ക് അവര്‍ ഉല്‍പാദിപ്പിക്കുന്നത് നിമിത്തം അല്ലാഹുവിന്‍റെ വാഗ്ദത്തം വരുന്നതുവരെ ഓരോ തരത്തിലുള്ള അത്യാഹിതങ്ങള്‍ ബാധിച്ചുകൊണ്ടേ യിരിക്കാതിരിക്കുകയില്ല എന്ന് പറഞ്ഞതിന്‍റെ വിവക്ഷ കാഫിറുകള്‍ക്ക് അവരവരുടെ പ്ര വൃത്തികളുടെ പരിണിതഫലമായി ഓരോ വിപത്തുകള്‍ ബാധിച്ചുകൊണ്ടേയിരിക്കും, എന്നാല്‍ അത് അവരുടെ പ്രവൃത്തിദോഷം കൊണ്ടാണെന്ന് തിരിച്ചറിയുകയോ അവരു ടെ ജീവിതചര്യ തിരുത്തുകയോ ഇല്ല. അങ്ങനെ മരണസമയത്ത് ഞങ്ങള്‍ കാഫിറുകളും അക്രമികളുമായിപ്പോയല്ലോ എന്ന് വിലപിച്ചുകൊണ്ട് അവര്‍ ജീവന്‍ വെടിയുന്നതുമാണ്. എന്നാല്‍ വിശ്വാസികള്‍ അവര്‍ക്ക് എന്തെങ്കിലും വിപത്ത് സംഭവിക്കുകയാണെങ്കില്‍ 30: 41; 32: 21 എന്നീ സൂക്തങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അത് അല്ലാഹുവോടുള്ള അഥവാ അ ദ്ദിക്റിനോടുള്ള ബന്ധപ്പെടലിന്‍റെ കുറവുകൊണ്ടാണെന്ന് മനസ്സിലാക്കി അദ്ദിക്ര്‍ മുഖേ ന അല്ലാഹുവിലേക്ക് വിരണ്ടോടുന്നതാണ്, എന്നല്ലാതെ കാഫിറുകളെപ്പോലെ അതിന് മറ്റാരെയും-പിശാചിനെത്തന്നെയും-കുറ്റപ്പെടുത്തുകയില്ല. 17: 58 ല്‍, നിശ്ചയം നാടുകളി ല്‍ നിന്നുള്ള ഒന്നും തന്നെ വിധിദിവസത്തിനുമുമ്പ് നാഥന്‍ നശിപ്പിക്കുകയോ കഠിനമാ യി ശിക്ഷിക്കുകയോ ചെയ്യാത്തതായിട്ടില്ല, അത് ഗ്രന്ഥത്തില്‍ അടിവരയിട്ട് രേഖപ്പെടുത്തിയിട്ടുള്ളതാണ് എന്ന് പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ വാഗ്ദത്തം വരുന്നതുവരെ എ ന്ന് പറഞ്ഞത്, നിശ്ചയിക്കപ്പെട്ട അന്ത്യദിനം വരുന്നതുവരെ എന്നാണ്. 3: 79-80, 102; 6: 35, 111; 13: 11 വിശദീകരണം നോക്കുക.