( അശ്ശുഅറാഅ് ) 26 : 212
إِنَّهُمْ عَنِ السَّمْعِ لَمَعْزُولُونَ
നിശ്ചയം, അവര്‍ അത് കേള്‍ക്കുന്നതിനെത്തൊട്ട് അകറ്റപ്പെട്ടവര്‍ തന്നെയാണ്.
അദ്ദിക്ര്‍ കൊണ്ട് ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാത്ത കാഫിറുകളും മനുഷ്യ പ്പിശാചുക്കളായ കപടവിശ്വാസികളും അറബി ഖുര്‍ആന്‍ കേള്‍ക്കുന്നതില്‍ നിന്നല്ല അക റ്റപ്പെട്ടിരിക്കുന്നത്, മറിച്ച് ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കേള്ക്കുന്നതിനെത്തൊട്ടാണ് അകറ്റപ്പെട്ടിരിക്കുന്നത്. ടിക്കറ്റായ അദ്ദിക്ര്‍ വിശദീകരിക്കപ്പെടുന്ന സദസ്സില്‍ നിന്ന് കാഫിറുകള്‍ സിംഹഗര്‍ജ്ജനം കേട്ട് വിരണ്ടോടപ്പെടുന്ന കാട്ടുകഴുതകളെപ്പോലെ വിരണ്ടോടുമെന്ന് 74: 49-51 ലും പറഞ്ഞിട്ടുണ്ട്. 41: 26-29; 43: 36-39 വി ശദീകരണം നോക്കുക.