( അൽ കഹ്ഫ് ) 18 : 102

أَفَحَسِبَ الَّذِينَ كَفَرُوا أَنْ يَتَّخِذُوا عِبَادِي مِنْ دُونِي أَوْلِيَاءَ ۚ إِنَّا أَعْتَدْنَا جَهَنَّمَ لِلْكَافِرِينَ نُزُلًا

അപ്പോള്‍ ഇത്തരം കാഫിറുകളായവര്‍ കണക്കുകൂട്ടുന്നുവോ, എന്നെക്കൂടാ തെ എന്‍റെ അടിമകളെ സംരക്ഷകരും സഹായികളുമായി തെരഞ്ഞെടുക്കാ മെന്ന്? നിശ്ചയം ഇത്തരം കാഫിറുകള്‍ക്ക് നാം നരകകുണ്ഠം വിരുന്നായി ഒ രുക്കിവെച്ചിട്ടുണ്ട്. 

48: 6 ല്‍ വിവരിച്ച പ്രകാരം മക്കാവിജയം ഉണ്ടായതും ഇനി വിശ്വാസികള്‍ക്ക് ഉണ്ടാകാന്‍ പോകുന്ന വിജയവും അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ ത്തിക്കൊണ്ടിരിക്കുന്ന കപടവിശ്വാസികളായ പുരുഷന്മാരെയും കപടവിശ്വാസികളായ സ് ത്രീകളെയും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്ക് ചേര്‍ക്കുന്ന പുരുഷന്മാരെ യും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്ക് ചേര്‍ക്കുന്ന സ്ത്രീകളെയും ശിക്ഷി ക്കുന്നതിന് വേണ്ടിയാണ്. അവരുടെ മേലാണ് ദുഷിച്ച പരിണിതിയുള്ളത്, അല്ലാഹു അ വരുടെ മേല്‍ കോപിക്കുകയും അവരെ ശപിക്കുകയും അവര്‍ക്ക് നരകകുണ്ഠം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു, എത്രമോശപ്പെട്ട മടക്കസ്ഥലമാണ് അത്! 15: 44 ല്‍ വി വരിച്ച പ്രകാരം അദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് അറബി ഖുര്‍ആന്‍ വാ യിക്കുന്ന ഫുജ്ജാറുകളില്‍ നിന്നുള്ള ഓരോ വിഭാഗവും നരകക്കുണ്ഠത്തിന്‍റെ 7 വാതി ലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണ്. 2: 165-167; 9: 67-68, 95; 14: 28-30 വിശദീകരണം നോക്കുക.