( അല്‍ ഹിജ്ര്‍ ) 15 : 44

لَهَا سَبْعَةُ أَبْوَابٍ لِكُلِّ بَابٍ مِنْهُمْ جُزْءٌ مَقْسُومٌ

അതിന് ഏഴ് വാതിലുകളുണ്ട്, എല്ലാഓരോ വാതിലും അവരില്‍ നിന്നുള്ള ഓരോ വിഭാഗത്തിന് നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു.

നരകം (2: 39), വൈല്‍ (2: 79), നരകക്കുണ്ഠം (48: 6), കത്തിയാളുന്ന നരകം (76: 4), സഖര്‍ (74: 26), ഹുത്വമ (104: 4), ജ്വലിക്കുന്ന നരകം (5: 10) എന്നീ 7 വാതിലുകളാണ് നരകത്തിനുള്ളത്. മനുഷ്യരില്‍ ഇന്ന് ലോകത്ത് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ത് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ്. അവരില്‍ നിന്നുള്ള സ്വര്‍ഗത്തിലേ ക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികള്‍ 4: 145 ല്‍ വിവരിച്ച പ്രകാരം വധിക്കപ്പെട്ടവരും വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകേണ്ടവരുമാണ്. 10: 33 ല്‍ വിവരിച്ച പ്രകാരം തെമ്മാടികളായ അവര്‍ ഒരിക്കലും വി ശ്വാസികളാവുകയില്ല. അവരുടെ അനുയായികള്‍ 39: 71 ല്‍ പറഞ്ഞ പ്രകാരം വിചാരണക്ക് ശേഷം നരകക്കുണ്ഠത്തിലേക്ക് തെളിക്കപ്പെടുന്നതാണ്. ഇവര്‍ രണ്ടുകൂട്ടരുടെയും പട്ടിക 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണ്. നാഥനെ നിഷ്പക്ഷവാനാ യി അംഗീകരിക്കുന്ന വിശ്വാസി അവന്‍റെ വിധി അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി 83: 7 ല്‍ പ റഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയില്‍ നിന്ന് 83: 18 ല്‍ പറഞ്ഞ സ്വര്‍ഗ ത്തിലെ ഇല്ലിയീന്‍ പട്ടികയിലേക്ക് മാറ്റുന്നതാണ്. അവര്‍ പ്രഭാതങ്ങളിലും പ്രദോഷങ്ങളി ലും നരകത്തിന്‍റെ 7 കവാടങ്ങളെത്തൊട്ടും മുഹൈമിനായ നാഥനോട് മുഹൈമിനായ അദ്ദിക്ര്‍ കൊണ്ട് അഭയം തേടുന്നതാണ്. 2: 119; 5: 86; 9: 67-68 വിശദീകരണം നോക്കുക.