( അൽ കഹ്ഫ് ) 18 : 101

الَّذِينَ كَانَتْ أَعْيُنُهُمْ فِي غِطَاءٍ عَنْ ذِكْرِي وَكَانُوا لَا يَسْتَطِيعُونَ سَمْعًا

ഐഹികലോകത്ത് ദിക്രീ എന്ന ഗ്രന്ഥത്തെത്തൊട്ട് കണ്ണുകളിന്മേല്‍ ഒരു മൂ ടിയുണ്ടായിരുന്നവരും അത് കേള്‍ക്കാന്‍ കഴിയാത്തവരുമായിരുന്നു അവര്‍.

18: 101; 20: 14, 43, 124; 23: 110; 38: 8 എന്നീ 6 സൂക്തങ്ങളില്‍ പറഞ്ഞ 'ദിക്രീ' അദ്ദിക്റി ന്‍റെ 40 പേരുകളില്‍ ഒന്നാണ്. 'ദിക്രീ' എന്നതിന് എന്‍റെ സ്മരണ എന്നും അര്‍ത്ഥമുണ്ട്. പക്ഷേ സ്മരിക്കുന്നത് കണ്ണുകൊണ്ടല്ല എന്നതിനാല്‍ 'ദിക്രീ' കൊണ്ടുള്ള വിവക്ഷ അദ്ദിക്ര്‍ മാത്രമാണ്. അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്ത് അറബി ഖുര്‍ആ ന്‍ വായിക്കുന്ന കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ തന്നെയാ ണ് ലക്ഷ്യബോധം നഷ്ടപ്പെട്ടവരും പ്രജ്ഞയറ്റവരും ആത്മാവിനെ പരിഗണിക്കാത്തവ രും. അവര്‍ തന്നെയാണ് 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളും. 2: 254; 7: 40, 179; 8: 22 വിശദീകരണം നോക്കുക.