(അത്തൗബ) 9 : 39
إِلَّا تَنْفِرُوا يُعَذِّبْكُمْ عَذَابًا أَلِيمًا وَيَسْتَبْدِلْ قَوْمًا غَيْرَكُمْ وَلَا تَضُرُّوهُ شَيْئًا ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ

നിങ്ങള്‍ ഇറങ്ങിത്തിരിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ നല്‍കുന്നതും നിങ്ങളുടെ സ്ഥാനത്ത് മറ്റൊരു ജനതയെ പകരം കൊണ്ടുവരുന്നതുമാണ്, നിങ്ങള്‍ക്ക് അവനെ ഒരു ദ്രോഹവും ചെയ്യാന്‍ സാധിക്കുകയില്ല, അല്ലാഹു എല്ലാകാര്യങ്ങള്‍ക്കും കഴിവുള്ള സര്‍വ്വശക്തനുമാകുന്നു.

നിങ്ങള്‍ പ്രവര്‍ത്തിച്ചാലേ ഒരു കാര്യം സാധ്യമാവൂ എന്ന് കരുതരുത്, അല്ലാഹുവിന്‍റെ ദീനിനെ സേവിക്കാനുള്ള ഒരു അവസരം നിങ്ങള്‍ക്ക് നല്‍കിയത് അവന്‍റെ മഹത്തായ കാരുണ്യവും അനുഗ്രഹവുമാണ്. ആ അവസരം നിങ്ങള്‍ പാഴാക്കുകയാണെങ്കില്‍ ആ കാര്യം നിര്‍വഹിക്കാന്‍ അവന്‍ നിങ്ങളുടെ സ്ഥാനത്ത് മറ്റൊരു ജനതയെ കൊണ്ടുവരികയും നിങ്ങളെ നിര്‍ഭാഗ്യവാന്മാരാക്കുകയും ചെയ്യും എന്നാണ് പറയുന്നത്. 

3: 58 ല്‍ പറഞ്ഞ യുക്തിനിര്‍ഭര ഗ്രന്ഥമായ അദ്ദിക്റിനെ അറബി ഖുര്‍ആന്‍ വായി ക്കുന്ന ഈ കെട്ടജനത മൂടിവെക്കുകയാണെങ്കില്‍ 6: 89-90 സൂക്തങ്ങളില്‍ വിവരിച്ച പ്ര കാരം അതിനെ മൂടിവെക്കാത്ത, പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെ അത് ഏല്‍പിക്കുന്നതാണ്. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ അയക്കുന്നില്ല. 9: 31 ല്‍ വിവരിച്ച പ്രകാരം സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളെയും അതിനെ തള്ളിപ്പറയുന്ന അവരുടെ അനുയായികളെയും നരകക്കുണ്ഠത്തിന്‍റെ 7 വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തിവെച്ചിരിക്കുകയാണ്. 2: 62; 4: 133; 5: 54; 47: 38 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!