( അൽ കഹ്ഫ് ) 18 : 87

قَالَ أَمَّا مَنْ ظَلَمَ فَسَوْفَ نُعَذِّبُهُ ثُمَّ يُرَدُّ إِلَىٰ رَبِّهِ فَيُعَذِّبُهُ عَذَابًا نُكْرًا

അവന്‍ പറഞ്ഞു: ആരാണോ അക്രമം കാണിക്കുന്നത് അപ്പോള്‍ നാം അവനെ ശിക്ഷിക്കുക തന്നെ ചെയ്യും, പിന്നീട് അവന്‍ തന്‍റെ നാഥനിലേക്ക് മടക്കപ്പെ ടുകയും അപ്പോള്‍ അവന്‍ വേദനാജനകവും വിരോധിതവുമായ ശിക്ഷ അവ ന് നല്‍കുകയും ചെയ്യുന്നതാണ്. 

ഭരണാധികാരിയാവട്ടെ അല്ലാതിരിക്കട്ടെ, വിശ്വാസിയായ ഒരാള്‍ അനീതിയും അ ക്രമവും കണ്ടാല്‍ മനസ്സാ-വാചാ-കര്‍മ്മണാ അതിനെതിരായി പ്രവര്‍ത്തിക്കുന്നതാണ്. മ തത്തില്‍ നിര്‍ബന്ധമില്ല എന്നിരിക്കെ, നീതിയിലും സമാധാനത്തിലും വര്‍ത്തിക്കുന്നവരോട് വിരോധം പുലര്‍ത്തുകയുമില്ല, അവര്‍ നിരീശ്വരവാദികളാണെങ്കിലും ശരി. നീതിയും ശാന്തിയും സമാധാനവും കാംക്ഷിക്കുന്ന വിശ്വാസികള്‍ എപ്പോഴും മനുഷ്യരുടെ ഐക്യത്തിനുവേണ്ടിയാണ് ശ്രമിക്കുക. ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി 2: 62; 7: 205-206 സൂക്തങ്ങളില്‍ വിവരിച്ച പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയുമാണ് സ്വീകരിക്കുക. 4: 150-151; 9: 67-68 വിശദീകരണം നോക്കുക.