ആരാണോ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നത്, അപ്പോള്‍ അവനുള്ളത് ഏറ്റവും നല്ലതായ പ്രതിഫലമാണ്, അവനോട് നാം നമ്മില്‍ നിന്നുള്ള എളുപ്പമുള്ള കല്‍പ്പനകള്‍ നല്‍കുകതന്നെ ചെയ്യും.
92: 5-10 സൂക്തങ്ങളില്‍, അപ്പോള്‍ ആരാണോ നല്‍കുകയും സൂക്ഷ്മത പാലിക്കുകയും ഏറ്റവും നല്ലതായ അദ്ദിക്റിനെ സത്യപ്പെടുത്തുകയും ചെയ്തത്, അ പ്പോള്‍ അവന്‍റെ എല്ലാകാര്യങ്ങളും നാം എളുപ്പമാക്കുകതന്നെ ചെയ്യും; ആരാണോ പിശുക്ക് കാണിക്കുകയും സ്വയംപര്യാപ്തത നടിക്കുകയും ഏറ്റവും നല്ല തായ അദ്ദിക്റിനെ കളവാക്കി തള്ളിപ്പറയു കയും ചെയ്തത്, അപ്പോള്‍ അവന്‍റെ എല്ലാകാര്യങ്ങളും നാം ബുദ്ധിമുട്ടാക്കുകതന്നെ ചെയ്യും എന്ന് പറഞ്ഞിട്ടു ണ്ട്. 103: 1-3 സൂക്തങ്ങളില്‍ ത്രികാലജ്ഞാനിയായ അല്ലാഹു കാലത്തെക്കൊണ്ട് സത്യം ചെയ്ത് പറയുന്നു: വിശ്വസികളായവരും ആ വിശ്വാസം മറ്റുള്ളവര്‍ ക്ക് എത്തിച്ച് കൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരും സത്യമായ അദ്ദിക്ര്‍ കൊണ്ട് പരസ്പരം ഉപദേശിക്കുന്നവരും ക്ഷമകൊണ്ട് പരസ്പരം ഉപദേശിക്കുന്നവരും ഒഴിച്ചുള്ള മനുഷ്യരെല്ലാം നഷ്ടത്തിലാകുന്നു. 2: 177; 9: 71-72, 100; 10: 26 വിശദീകരണം നോക്കുക.