( മര്‍യം ) 19 : 47

قَالَ سَلَامٌ عَلَيْكَ ۖ سَأَسْتَغْفِرُ لَكَ رَبِّي ۖ إِنَّهُ كَانَ بِي حَفِيًّا

അവന്‍ പറഞ്ഞു: നിന്‍റെ മേല്‍ സമാധാനം, ഞാന്‍ എന്‍റെ നാഥനോട് നിനക്ക് വേണ്ടി പൊറുക്കലിനെത്തേടുകതന്നെ ചെയ്യും, നിശ്ചയം അവന്‍ എന്നോട് വളരെ കനിവുള്ളവനായിരിക്കുന്നു.

മക്കയില്‍ അവതരിപ്പിച്ചിട്ടുള്ള സൂക്തങ്ങളിലെല്ലാം ഇബ്റാഹീം തന്‍റെ പിതാവിനു വേണ്ടി പൊറുക്കലിനെത്തേടിയിരുന്നതായി പറയുന്നുണ്ടെങ്കിലും മദീനയില്‍ പ്രവാച കന്‍റെ അവസാന കാലഘട്ടത്തില്‍ അവതരിച്ച 9: 113-114 ല്‍, പിതാവിന് വേണ്ടി പൊറുക്കലിനെത്തേടിയത് തെറ്റാണെന്ന് മനസ്സിലാക്കിയ ഇബ്റാഹീം അല്ലാഹുവിനോട് ഖേദിച്ചു മടങ്ങിയതായി പറഞ്ഞിട്ടുണ്ട്. ഇബ്റാഹീമിന് നാഥന്‍ പ്രാപഞ്ചികവ്യവസ്ഥ കാണിച്ച് കൊ ടുത്തപ്പോള്‍ ഇബ്റാഹിം പിതാവിനെ നരകത്തില്‍ പന്നിയായി കണ്ടതിനെത്തുടര്‍ന്നായി രുന്നു അത്. അദ്ദിക്ര്‍ അറിഞ്ഞിട്ടും അതിനെ മൂടിവെക്കുന്ന മനുഷ്യപ്പിശാചുക്കളായ ക പടവിശ്വാസികള്‍ക്ക് വേണ്ടി പൊറുക്കലിനെത്തേടുകയോ മയ്യിത്ത് നമസ്കരിക്കുകയോ ചെയ്യരുതെന്ന് 9: 84-85 ലും പറഞ്ഞിട്ടുണ്ട്. 9: 71-73, 123 വിശദീകരണം നോക്കുക.