( മര്‍യം ) 19 : 51

وَاذْكُرْ فِي الْكِتَابِ مُوسَىٰ ۚ إِنَّهُ كَانَ مُخْلَصًا وَكَانَ رَسُولًا نَبِيًّا

ഗ്രന്ഥത്തില്‍ മൂസായെക്കുറിച്ച് നീ ഓര്‍മ്മിപ്പിക്കുകയും ചെയ്യുക, നിശ്ചയം അ വന്‍ അല്ലാഹുവിനുവേണ്ടി മാത്രം ജീവിക്കുന്നവനായിരുന്നു, പ്രവാചകനായ നബിയുമായിരുന്നു.

അവന്‍ അല്ലാഹുവിന് വേണ്ടി മാത്രം ജീവിക്കുന്നവനായിരുന്നു എന്നതിന്‍റെ വി വക്ഷ അല്ലാഹുവിനെ മാത്രം സേവിക്കുന്നവനും അവനെ മാത്രം സഹായിക്കുന്നവനും നടത്തങ്ങളിലും ഇരുത്തങ്ങളിലും കിടപ്പുകളിലും 'അല്ലാഹ്' എന്ന ബോധത്തില്‍ നില കൊള്ളുന്നവനുമായിരുന്നു എന്നാണ്. അല്ലാഹുവിന്‍റെ ഇത്തരം പ്രത്യേകക്കാരായ അ ടിമകളെ പിശാച് പാട്ടിലാക്കുകയില്ല എന്ന് 38: 82-83 ല്‍ പറഞ്ഞിട്ടുണ്ട്. 9: 33; 12: 24 വി ശദീകരണം നോക്കുക.