( മര്‍യം ) 19 : 64

وَمَا نَتَنَزَّلُ إِلَّا بِأَمْرِ رَبِّكَ ۖ لَهُ مَا بَيْنَ أَيْدِينَا وَمَا خَلْفَنَا وَمَا بَيْنَ ذَٰلِكَ ۚ وَمَا كَانَ رَبُّكَ نَسِيًّا

നിന്‍റെ നാഥന്‍റെ കല്‍പന പ്രകാരമല്ലാതെ ഞങ്ങള്‍ ഇറങ്ങുകയുമില്ല, ഞങ്ങളുടെ മുമ്പിലുള്ളവയും ഞങ്ങളുടെ പിന്നിലുള്ളവയും അവക്കിടയിലുമുള്ളവയും അവനുള്ളതാകുന്നു, നിന്‍റെ നാഥന്‍ ഒന്നും തന്നെ വിസ്മരിക്കുന്നവനുമായിട്ടില്ല.

മക്കാമുശ്രിക്കുകള്‍ ഗുഹാവാസികളെക്കുറിച്ച് പ്രവാചകനോട് ചോദിച്ചപ്പോള്‍ 'അല്ലാഹു ഉദ്ദേശിച്ചാല്‍' എന്ന് പറയാതെ നാളെ പറഞ്ഞുതരാമെന്ന് പറഞ്ഞതിന് ശേഷം പതിനഞ്ച് നാളുകള്‍ ജിബ്രീല്‍ പ്രവാചകന്‍റെ അടുത്ത് വരികയുണ്ടായില്ല. ശേഷം 18: 23-24 സൂക്തങ്ങളും കൊണ്ട് ജിബ്രീല്‍ വന്നപ്പോള്‍ പ്രവാചകന്‍ ജിബ്രീലിനോട് 'നമ്മെ മറന്നോ' എന്ന് ചോദിച്ചതിന് മറുപടിയായി ഇറങ്ങിയതാണ് ഈ സൂക്തം. ജിബ്രീലിന്‍റെ യും മലക്കുകളുടെയും എല്ലാം കടിഞ്ഞാണ്‍ അല്ലാഹുവിലാണെന്നും ത്രികാലജ്ഞാനിയായ അവന്‍ ഉറക്കമോ മറവിയോ പിടിപെടാത്തവനാണെന്നും അല്ലാഹുവിനെ പ രിചയപ്പെടുത്തുകയാണ്. 2: 255; 17: 17; 18: 23-24, 80 വിശദീകരണം നോക്കുക.