تِلْكَ الْجَنَّةُ الَّتِي نُورِثُ مِنْ عِبَادِنَا مَنْ كَانَ تَقِيًّا
നമ്മുടെ അടിമകളില്‍ അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിച്ച് ജീവിച്ചിരുന്ന വര്‍ക്ക് നാം അനന്തരാവകാശമായി നല്കുന്ന സ്വര്‍ഗമാണ് അത്.
43: 36-37 ല്‍ പറഞ്ഞ ആത്മാവിന്റെ ജിന്നുകൂട്ടുകാരനെ ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ മാത്രമാണ് വിശ്വാസിയാവുക. അത്തരം വിശ്വാസി 2: 62 ല്‍ വിവരിച്ച പ്രകാരം നാലാം ഘട്ടമായ ഐഹിക ലോകത്തുവെച്ച് ഏഴാം ഘട്ടത്തിന് വേണ്ടി സ്വര്‍ഗം പണിയുന്നതും മറ്റുള്ളവരെക്കൊണ്ട് പണിയിപ്പിക്കുന്നതിന് വേണ്ടി ജീവിതലക്ഷ്യം ഉണ ര്‍ത്തുന്ന ഗ്രന്ഥമായ അദ്ദിക്ര്‍ ജാതി-മത-ലിംഗ-വര്‍ണ-ഭാഷ-ദേശ വ്യത്യാസമില്ലാതെ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതുമാണ്. 3: 101-102; 7: 43; 16: 97, 128 വിശദീകരണം നോക്കുക.