( മര്യം ) 19 : 65
رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهِ ۚ هَلْ تَعْلَمُ لَهُ سَمِيًّا
ആകാശങ്ങളുടേയും ഭൂമിയുടേയും അവക്ക് രണ്ടിനും ഇടയിലുള്ളവയുടേയും ഉടമ! അതുകൊണ്ട് നീ അവനെമാത്രം സേവിക്കുക, അവനുള്ള സേവനത്തില് അടിയുറച്ച് നിലകൊള്ളുകയും ചെയ്യുക, അവന് സമാനമായി മറ്റാരുടേയെങ്കി ലും പേര് നിനക്ക് അറിയാമോ?
പ്രപഞ്ചനാഥനെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് നൂഹ് മുതല് മുഹമ്മദ് വരെയുള്ള 313 പ്രവാചകന്മാരെയും പ്രപഞ്ചനാഥന് അദ്ദിക്റും കൊണ്ട് ഭൂമിയിലേക്ക് നി യോഗിച്ചിട്ടുള്ളത്. ആത്മാവിന്റെ ഉടമയെ കണ്ടെത്തുക, സ്വര്ഗം പണിയുക, പണിത സ്വ ര്ഗത്തിലേക്ക് തിരിച്ചുപോവുക എന്നതാണ് ഗ്രന്ഥം സമര്പ്പിക്കുന്ന ജീവിതലക്ഷ്യം. 2: 254; 4: 1-2; 32: 4 വിശദീകരണം നോക്കുക.