(മര്‍യം) 19 : 73
وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا أَيُّ الْفَرِيقَيْنِ خَيْرٌ مَقَامًا وَأَحْسَنُ نَدِيًّا

നമ്മുടെ വ്യക്തമായ സൂക്തങ്ങള്‍ അവരുടെമേല്‍ വിശദീകരിക്കപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ കാഫിറുകളായവര്‍ വിശ്വാസികളായവരോട് ചോദിക്കുക തന്നെ ചെയ്യും: നാം ഇരു വിഭാഗത്തില്‍ ആര്‍ക്കാണ് ഉത്തമമായ സ്ഥാനമാനങ്ങ ളുള്ളത് എന്നും ആര്‍ക്കാണ് വലിയ ആള്‍കൂട്ടത്തെ വിളിച്ചുചേര്‍ക്കാന്‍ സാധിക്കുക എന്നും.

എക്കാലത്തുമുള്ള കാഫിറുകളുടെ സ്വഭാവമാണ് ഈ സൂക്തത്തില്‍ വരച്ചുകാണിക്കുന്നത്. ത്രികാലജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള ഫുജ്ജാറുകളുടെ ധാരണ എല്ലാഓരോ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് സ്വര്‍ഗത്തിലേക്കും അദ്ദിക്ര്‍ പിന്‍പറ്റുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി നരകത്തിലേക്കുമാണ് എന്നാണ്. എന്നാല്‍ 4: 118 ല്‍ വിവരിച്ച പ്രകാരം എല്ലാ ഓരോ ആ യിരത്തിലും ഒന്ന് മാത്രം സ്വര്‍ഗത്തിലേക്കും ബാക്കി തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതും നരകത്തിലേക്കുമാണ്. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേ ക്കോ നരകത്തിലേക്കോ ആക്കുന്നില്ല എന്നിരിക്കെ ഓരോരുത്തരും കണ്ട, കേട്ട, തൊട്ട, വായിച്ച ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ച്, സാക്ഷിനിന്ന് അവനെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 7: 40; 11: 118-119 വിശദീകരണം നോക്കുക. 

ആയത്തിന്റെ വരികൾ പകർത്തി!