( മര്‍യം ) 19 : 74
وَكَمْ أَهْلَكْنَا قَبْلَهُمْ مِنْ قَرْنٍ هُمْ أَحْسَنُ أَثَاثًا وَرِئْيًا
ഇവര്‍ക്കുമുമ്പ് എത്രയെത്ര തലമുറകളെയാണ് നാം തുടച്ച് മാറ്റിയിട്ടുള്ളത്, അവര്‍ ഇവരേക്കാള്‍ സാധനസാമഗ്രികളും ബാഹ്യമോടികളും ഉള്ളവരായിരുന്നു.
41: 15 ല്‍, ആദ് സമുദായത്തെക്കുറിച്ച് 'അപ്പോള്‍ ആദ് ന്യായം കൂടാതെ ഭൂമിയില്‍ അഹങ്കരിച്ച് ജീവിച്ചു, ഞങ്ങളേക്കാള്‍ ശക്തന്മാരായി ആരാണുള്ളത് എന്ന് അവര്‍ ചോ ദിക്കുകയും ചെയ്തു, അവരെ സൃഷ്ടിച്ച അല്ലാഹു അവരേക്കാള്‍ ശക്തനാണെന്ന് അവ ര്‍ മനസ്സിലാക്കുന്നില്ലേ? അവര്‍ നമ്മുടെ സൂക്തങ്ങളോട് വിരോധം വെച്ച് തര്ക്കിക്കുന്നവരുമായിരുന്നു' എന്ന് പറഞ്ഞിട്ടുണ്ട്. 2: 113; 5: 44-45, 47; 7: 69, 74 വിശദീകരണം നോ ക്കുക.