പിന്നെ അവരില്‍ അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്നവരെ നാം രക്ഷ പ്പെടുത്തുകയും അക്രമികളായിരുന്നവരെ മുട്ടുകുത്തിയവരായി അതില്‍ വെടിയുകയും ചെയ്യുന്നതുമാണ്.
ഐഹികലോകത്തുവെച്ച് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും അദ്ദിക്ര്‍ കൊണ്ട് വിധികല്പിക്കുന്ന വിചാരണയി ല്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന സാബിഖീങ്ങള്‍ ഒഴികെയുള്ളവരെയെല്ലാം തന്നെ നരകത്തിന് ചുറ്റും അതിലെ ശിക്ഷാകഠോരങ്ങള്‍ കാണിക്കു ന്നതിന് വേണ്ടി കൊണ്ടുവരപ്പെടുന്നതാണ്. എന്നാല്‍ അദ്ദിക്ര്‍ പിന്‍പറ്റി ജീവിച്ചിരുന്ന സൂക്ഷ്മാലുക്കളെ അഥവാ വിചാരണക്ക് ശേഷം സ്വര്‍ഗത്തിലേക്ക് നയിക്കപ്പെടുന്നവരെ ആ നരകം കാണിച്ച് കൊടുത്തശേഷം സ്വര്‍ഗത്തിലേക്ക് രക്ഷപ്പെടുത്തുന്നതാണ്. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് സ്വയം ഉപയോഗപ്പെടു ത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന അക്രമികളെ ആ നരകത്തില്‍ മുട്ടുകുത്തിയ അവസ്ഥയില്‍ വിടുന്നതാണ്. അദ്ദിക്റിനെ വളച്ചൊടിച്ച് അല്ലാഹുവിന്റെ നേരെച്ചൊവ്വെയുള്ള പാതയെ പ്രയാസമുള്ളതാക്കി അവതരിപ്പിക്കുന്ന കപടവിശ്വാസികള്‍ വിചാരണയില്ലാതെ നരകത്തിന്റെ അടിത്തട്ടിലേക്ക് പോകുന്നതുമാണ്. 2: 62 ല്‍ വിവരിച്ച പ്രകാരം അന്ത്യപ്രവാചകന്റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളില്‍ പെട്ടവരെ ഒരു പ്രാവശ്യം കുടിച്ചാല്‍ പിന്നീട് ഒരിക്കലും ദാഹം വരാത്ത കൗ സര് തടാകത്തില്‍ നിന്ന് കുടിപ്പിച്ചശേഷം സ്വര്‍ഗവും നരകവുമല്ലാത്ത ഇതര ലോകങ്ങളിലേക്കാണ് നിഷ്പക്ഷവാനായ നാഥന് അയക്കുക. 4: 145; 9: 67-68,125; 25: 33-34 വിശദീകരണം നോക്കുക.