وَإِذْ يَرْفَعُ إِبْرَاهِيمُ الْقَوَاعِدَ مِنَ الْبَيْتِ وَإِسْمَاعِيلُ رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ
ഇബ്റാഹീമും ഇസ്മാഈലും പരിശുദ്ധ മന്ദിരത്തിന്‍റെ അടിത്തറയുടെമേല്‍ പടുത്തുയര്‍ത്തിക്കൊണ്ട് പ്രാര്‍ത്ഥിച്ചതും ഓര്‍ക്കേണ്ടതാണ്: ഞങ്ങളുടെ നാഥാ! ഞങ്ങളില്‍ നിന്ന് നീ സ്വീകരിച്ചാലും, നിശ്ചയം നീ എല്ലാം കേള്‍ക്കുന്ന അറിയുന്ന സര്‍വജ്ഞന്‍ തന്നെയാകുന്നു.
ഭൂമിയിലെ ആദ്യത്തെ ആരാധനാലയമായ കഅ്ബ ആദം നബിയുടെ കാലത്തുത ന്നെയുള്ളതാണ്. നൂഹ് നബിയുടെ കാലത്തെ വെള്ളപ്പൊക്കത്തില്‍ അതിന്‍റെ അടിത്തറ ഒഴിച്ചുള്ള ഭിത്തികളെല്ലാം നശിച്ചുപോയി. ആ ഭിത്തികള്‍ പടുത്തുയര്‍ത്താന്‍ ഇബ്റാഹീമിനോടും മകന്‍ ഇസ്മാഈലിനോടും അല്ലാഹു കല്പ്പിക്കുകയാണ്. ഏത് പ്ര വൃത്തിയും അല്ലാഹുവിന്‍റെ നാമത്തിലും അല്ലാഹുവുമായി ബന്ധപ്പെട്ടുകൊണ്ടുമായിരിക്കണം ചെയ്യേണ്ടത്. ആ പ്രവൃത്തി സ്വീകരിക്കപ്പെടാന്‍ അവനോട് പ്രാര്‍ത്ഥിക്കുകയും വേണം. അല്ലാത്തപക്ഷം സമയം വെറുതെ കളഞ്ഞതിന് അല്ലാഹുവിനോട് മറുപടി പറയേണ്ടിവരും. ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ട് മാത്രമുള്ള ഒരു പ്രവൃത്തിയും സ്വീകരിക്കപ്പെടുകയില്ല. 1: 4; 4: 100; 106: 3 വിശദീകരണം നോക്കുക.