وَلَا جُنَاحَ عَلَيْكُمْ فِيمَا عَرَّضْتُمْ بِهِ مِنْ خِطْبَةِ النِّسَاءِ أَوْ أَكْنَنْتُمْ فِي أَنْفُسِكُمْ ۚ عَلِمَ اللَّهُ أَنَّكُمْ سَتَذْكُرُونَهُنَّ وَلَٰكِنْ لَا تُوَاعِدُوهُنَّ سِرًّا إِلَّا أَنْ تَقُولُوا قَوْلًا مَعْرُوفًا ۚ وَلَا تَعْزِمُوا عُقْدَةَ النِّكَاحِ حَتَّىٰ يَبْلُغَ الْكِتَابُ أَجَلَهُ ۚ وَاعْلَمُوا أَنَّ اللَّهَ يَعْلَمُ مَا فِي أَنْفُسِكُمْ فَاحْذَرُوهُ ۚ وَاعْلَمُوا أَنَّ اللَّهَ غَفُورٌ حَلِيمٌ
വിധവകളായ സ്ത്രീകളോട് അവരുടെ ഇദ്ദാവേളയില്‍ നിങ്ങള്‍ വിവാഹാഭി ലാഷം സൂചിപ്പിക്കുകയോ അല്ലെങ്കില്‍ നിങ്ങള്‍ അത് മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യുന്നതില്‍ നിങ്ങളുടെമേല്‍ വിരോധമില്ല, നിശ്ചയം നിങ്ങള്‍ അവരെ ക്കുറിച്ച് ഓര്‍മ്മിക്കുകതന്നെ ചെയ്യുമെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്, എന്നാല്‍ നിങ്ങള്‍ അറിയപ്പെട്ട വാക്കുകള്‍ പറയുകയെന്നല്ലാതെ രഹസ്യമായി നിങ്ങള്‍ അവരോട് വിവാഹവാഗ്ദാനം നടത്താതിരിക്കുക, രേഖപ്പെടുത്തിയ കാലാവധി കഴിയാതെ വിവാഹഉടമ്പടി നിങ്ങള്‍ ഒരിക്കലും തീരുമാനിക്കാന്‍ തുനിയരുത്, നിങ്ങള്‍ അറിയുകയും ചെയ്യുക -നിശ്ചയം അല്ലാഹു നിങ്ങളെക്കുറിച്ച് ശരിക്കും അറിയുന്നു, അപ്പോള്‍ നിങ്ങള്‍ അവനെക്കുറിച്ച് ജാഗ്രതയുള്ളവരാവുക, നിങ്ങള്‍ അറിയുകയും ചെയ്യുക-നിശ്ചയം അല്ലാഹു ഏറെപ്പൊറുക്കുന്ന സഹനശീലനാകുന്നു.
സൂക്തത്തില്‍ 'നിങ്ങളുടെമേല്‍ വിരോധമില്ല' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മരിച്ചു പോയ ഭര്‍ത്താവിന്റെ സഹോദരങ്ങളെക്കുറിച്ചാണ്. അവര്‍ക്ക് അവരുടെ സഹോദരഭാര്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കാവുന്നതും ആ കാര്യം അറിയപ്പെട്ട (മാന്യമായ) നിലയില്‍ അവളെ അറിയിക്കാവുന്നതും ഇദ്ദാകാലമായ നാലുമാസവും പത്തുദിവസവും കഴിഞ്ഞാല്‍ അവളുമായി വിവാഹക്കരാറില്‍ ഏര്‍പ്പെടാവുന്നതുമാണ്. വിധിദിവസം വിചാരണാവേളയില്‍ ഈസാനബി പറയുന്നതായി 5: 116 ല്‍ പറയുന്നു: നീ എന്റെ ആത്മാവിന്റെ അവസ്ഥ അറിയുന്നവനാണ്, എന്നാല്‍ ഞാന്‍ നിന്റെ ആത്മാവിന്റെ അവസ്ഥ അറിയുന്നവനല്ല, നിശ്ചയം അദൃശ്യങ്ങളെല്ലാം അറിയുന്ന ഏകന്‍ നീ മാത്രമാണ്. 2: 28-29, 255; 31: 34 വിശദീകരണം നോക്കുക.